ക്രൈസ്റ്റ് ചര്‍ച്ച്: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയോട് മൂന്ന് വിക്കറ്റിന് തോറ്റ് ഇന്ത്യക്ക് ടൂര്‍ണമെന്‍റില്‍ നിന്ന് മടക്കം. ആദ്യം ബാറ്റ് ചെയ്‌ത് ഇന്ത്യന്‍ വനിതകള്‍ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 274 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യം മറികടന്നു. സ്‌കോര്‍: ഇന്ത്യ 274/7 (50), ദക്ഷിണാഫ്രിക്ക 275/7 (50).
നേരത്തെ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ സ്‌മൃതി മന്ഥാന, ഷെഫാലി വര്‍മ്മ, മിതാലി രാജ്, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ മികച്ച സ്കോർ നേടി. ഓപ്പണര്‍മാരായ സ്‌മൃതി മന്ഥാനയും ഷെഫാലി വര്‍മ്മയും ഗംഭീര തുടക്കമാണ് ടീം ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 15 ഓവറില്‍ 91 റണ്‍സ് ചേര്‍ത്തു.
46 പന്തില്‍ 53 റണ്‍സെടുത്ത ഷെഫാലിയുടെ വിക്കറ്റ് ഇന്ത്യക്ക് ആദ്യം നഷ്‌ടമായി. പിന്നാലെ, യാസ്‌തിക ഭാട്യ മൂന്ന് പന്തില്‍ രണ്ട് റണ്‍സുമായി മടങ്ങി. എന്നാല്‍, സ്‌മൃതിയെ കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ മിതാലി രാജ് സ്‌കോര്‍ 150 കടത്തി. ഈ കൂട്ടുകെട്ട് 32-ാം ഓവര്‍ വരെ നീണ്ടുനിന്നു. 84 പന്തില്‍ 71 റണ്‍സുമായി സ്‌മൃതി മന്ഥാന പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ 176/3.
Read Also:- സ്വിസ് ഓപ്പൺ ബാഡ്മിന്റൺ: സിന്ധുവും പ്രണോയും ഇന്ന് കിരീടപ്പോരാട്ടത്തിനിറങ്ങും
മിതാലി 84 പന്തില്‍ എട്ട് ബൗണ്ടറികളോടെ 68 റണ്‍സ് നേടി. ഓപ്പണര്‍ ലോറ വോള്‍വര്‍ട്ടിന്‍റെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയുടെ മികവിലാണ് ദക്ഷിണാഫ്രിക്ക തകർപ്പൻ വിജയം നേടിയത്. ലോറെ 79 പന്തില്‍ നിന്ന് 11 ബൗണ്ടറികള്‍ സഹിതം 80 റണ്‍സെടുത്തു.
Post Your Comments