CricketLatest NewsNewsSports

ഡേ-നൈറ്റ് ടെസ്റ്റിൽ ഇന്ത്യയിൽ നിന്ന് കടുത്ത വെല്ലുവിളി പ്രതീക്ഷിക്കുന്നു: എൽസെ പെറി

സിഡ്നി: ഇന്ത്യയ്‌ക്കെതിരായ ഡേ-നൈറ്റ് ടെസ്റ്റിൽ എതിരാളികളിൽ നിന്ന് കടുത്ത വെല്ലുവിളി പ്രതീക്ഷിക്കുന്നതായി ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ എൽസെ പെറി പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനാകുന്നത് തന്നെ പ്രത്യേക അനുഭവമാണെന്നും ഇന്ത്യയ്‌ക്കെതിരെയും ഇംഗ്ലണ്ടിനെതിരെയും ഈ സമ്മറിൽ കളിക്കാനാകുന്നുവന്നത് പ്രത്യേക അനുഭൂതി നൽകുന്നുവെന്നും പെറി പറഞ്ഞു. വാക്കയിലെ പിച്ചിൽ ഇന്ത്യ കടുത്ത വെല്ലുവിളി ഉയർത്തുവാൻ സാധ്യതയുണ്ടെന്നും പെറി വ്യക്തമാക്കി.

ഇന്ത്യയുടെ ആദ്യത്തെ ഡേ നൈറ്റ് മത്സരമാണെങ്കിലും ഓസ്‌ട്രേലിയയും ഒരു മത്സരം മാത്രമാണ് കളിച്ചിട്ടുള്ളത്. 2017ൽ സിഡ്‌നിയിൽ ഇംഗ്ലണ്ടായിരുന്നു ഓസ്‌ട്രേലിയയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിലെ എതിരാളികൾ. നാല് വർഷം മുമ്പ് കളിച്ച ടീമിൽ നിന്ന് വളരെ വ്യത്യസ്തമായ ടീമായിരിക്കും ഇത്തവണ ടെസ്റ്റ് കളിക്കുന്നതെന്നും അതിനാൽ താനേ ആർക്കും പ്രത്യേക മുൻതൂക്കമൊന്നും കാണുന്നില്ലെന്നും പെറി വ്യക്തമാക്കി.

അതേസമയം, ഇന്ത്യക്കെതിരായ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു. 18 അംഗ ടീമിനെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്. മെഗ് ലാനിംഗ് ടീമിനെ നയിക്കും. സൂപ്പർ താരങ്ങളായ മേഗൻ ഷട്ട്, ജെസ് ജൊനാസൻ എന്നിവർക്ക് ടീമിൽ അവസരം ലഭിച്ചില്ല. ഇവർക്ക് പകരം ജോർജിയോ റെഡ്മയ്‌നെ, സ്റ്റെല്ല ക്യാമ്പെൽ എന്നീ പുതുമുഖങ്ങൾ ടീമിൽ ഉൾപ്പെട്ടു.

Read Also:- ലോകത്തെ ഏറ്റവും മികച്ച ലീഗ് പിഎസ്എൽ: മുഷ്താബ് അഹമ്മദ്

ഇന്ത്യക്കെതിരെ സ്വന്തം നാട്ടിൽ മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളും ഒരു ഡേ-നൈറ്റ് ടെസ്റ്റുമാണ് ഓസ്ട്രേലിയ കളിക്കുക. സെപ്തംബർ 19ന് ഏകദിന മത്സരത്തോടെയാണ് ഇന്ത്യൻ ടീമിന്റെ ഓസീസ് പര്യടനം ആരംഭിക്കുക. സെപ്തംബർ 22, 24 തീയതികളിൽ അടുത്ത ഏകദിനങ്ങൾ നടക്കും. മെൽബണിലാണ് ഏകദിനങ്ങൾ മത്സരങ്ങൾ നടക്കുക. സെപ്തംബർ 30ന് പെർത്തിൽ ടെസ്റ്റ് മത്സരം ആരംഭിക്കും. ഒക്ടോബർ 7, 9, 11 തീയതികളിലാണ് ടി20 പരമ്പര നടക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button