Latest NewsCricketSports

മൂന്നാം വനിത 20-20 : ഇംഗ്ലണ്ടിനെതിരെ അവിശ്വസനീയ തോൽവിയുമായി ഇന്ത്യ

ഗുവാഹത്തി : മൂന്നാം വനിത 20-20യിൽ ഇംഗ്ലണ്ടിനെതിരെ അവിശ്വസനീയ തോൽവി ഏറ്റുവാങ്ങി ഇന്ത്യ. അവസാന ഓവറില്‍ ജയിക്കാൻ മൂന്ന് റണ്‍സും,  അവസാന ടി20യില്‍ ഇന്ത്യക്ക് വിജയിക്കാൻ ആയില്ല. ഒരു റണ്‍ മാത്രമേ ഇന്ത്യക്ക്  നേടാനായൊള്ളു.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ് നേടിയപ്പോൾ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 118 റൺസ് ആണ് നേടിയത്. ടമ്മി ബ്യൂമോന്റാണ്(29 ) ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. അമി എലന്‍ ജോണ്‍സ് (26), ഡാനിയേല വ്യാറ്റ് (24) എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചു. ഹര്‍ലീന്‍ ഡിയോള്‍, അനുജ പാട്ടില്‍ എന്നിവര്‍ രണ്ട് വിക്കറ്റ് ഇന്ത്യക്കായി വീഴ്ത്തി. ഇതോടെ കളിച്ച മൂന്ന് ടി20കളിലും ഇന്ത്യ പരാജയപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button