ബെര്‍മിംഗ്ഹാം: കോണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യ ഇന്നിറങ്ങും. കരുത്തരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് മത്സരം. അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ഇന്ത്യയെ തോല്‍പ്പിച്ചാണ് അവസാന ടൂര്‍ണമെന്റ് ജയിച്ചത്. ഇതിന് മറുപടി കൊടുക്കാനാകും ഇന്ത്യയിറങ്ങുക.
മെഡലിന് വേണ്ടി തന്നെയാണ് കളിക്കാനിറങ്ങുന്നതെന്ന് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. സ്മൃതി മന്ദാന, ഷെഫാലി വര്‍മ, ജെമീമ റൊഡ്രീഗ്‌സ്, ദീപ്തി ശര്‍മ തുടങ്ങിയ താരങ്ങൾ മികച്ച ഫോമിലാണ്. ഗെയിംസിലെ ഫേവറേറ്റുകളായ ഓസ്‌ട്രേലിയയും സ്വര്‍ണത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല. മെഗ് ലാനിംഗ് നയിക്കുന്ന സംഘം കോമണ്‍വെല്‍ത്തിലും സ്വര്‍ണം നേടി ആതിപത്യം ഉറപ്പിക്കാന്‍ തന്നെയാകും ഇറങ്ങുക.
അതേസമയം, സ്മൃതി മന്ഥാനയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ. ‘ഒട്ടേറെ ടൂര്‍ണമെന്റുകളില്‍ ഓസ്ട്രേലിയയെ ഉദ്ഘാടന മത്സരത്തില്‍ ഞങ്ങള്‍ നേരിട്ടിട്ടുണ്ട്. ടി20യില്‍ ഏത് ടീം വേണമെങ്കിലും ആരേയും തോല്‍പ്പിക്കാം. ഞാന്‍ ഓസീസിനെ വമ്പന്‍ ടീമായി വിശേഷിപ്പിക്കില്ല’.
Read Also:- അസിഡിറ്റി അകറ്റാൻ നെല്ലിക്ക
‘ഞങ്ങളുടെ കാഴ്ചപ്പാടില്‍ ഓസ്ട്രേലിയ, പാകിസ്ഥാന്‍, ബാര്‍ബഡോസ് ടീമുകള്‍ക്കെല്ലാം എതിരായ മത്സരങ്ങള്‍ നിര്‍ണായകമാണ്. എല്ലാ മത്സരങ്ങളും ജയിക്കാന്‍ ലക്ഷ്യമിട്ടാണ് ഇറങ്ങുക. ഞങ്ങളുടെ തയ്യാറെടുപ്പുകള്‍ വളരെ മികച്ചതാണ്. അത് കോമണ്‍വെല്‍ത്ത് മെഡലിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്’ സ്മൃതി മന്ഥാന പറയുന്നു.
Post Your Comments