ബേസല്‍: സ്വിസ് ഓപ്പൺ ബാഡ്മിന്റണിൽ മലയാളി താരം എച്ച്എസ് പ്രണോയ് ഇന്ന് കിരീടപ്പോരാട്ടത്തിനിറങ്ങും. പ്രണോയ് ഫൈനലിൽ ഇന്തോനേഷ്യൻ താരം ജൊനാഥൻ ക്രിസ്റ്റിയെ നേരിടും. 2016ലെ സ്വിസ് ഓപ്പൺ ചാമ്പ്യനായ പ്രണോയ് ലോക റാങ്കിംഗിൽ ഇരുപത്തിയാറും ജൊനാഥൻ എട്ടും റാങ്കുകാരാണ്.
ഇരുവരും ഇതിന് മുമ്പ് ആറ് കളിയിൽ ഏറ്റുമുട്ടിയിട്ടുണ്ട്. പ്രണോയ് രണ്ടും ജൊനാഥൻ നാലും കളിയിൽ ജയിച്ചു. ഇന്തോനേഷ്യയുടെ ആന്തോണി സിനിസുകയെ 21-19, 19-21, 21-18 എന്ന സ്‌കോറിലാണ് പ്രണോയ് വീഴ്‌ത്തിയത്. ഇന്ത്യയുടെ കെ ശ്രീകാന്തിനെ തോൽപിച്ചാണ് ജൊനാഥൻ ഫൈനലിൽ എത്തിയത്.
Read Also:- ദിവസവും രണ്ട് സ്പൂണ്‍ നെയ്യ് കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍!
വനിതകളിൽ പി വി സിന്ധു ഫൈനലിൽ തായ് താരം ബുസാനനെ നേരിടും. തായ്‌ലന്‍ഡ് താരത്തെ 21-18, 15-21, 21-19 സ്‌കോറില്‍ തോല്‍പിച്ചാണ് സിന്ധുവിന്‍റെ മുന്നേറ്റം. സിന്ധുവിന്‍റെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്.
Post Your Comments