Latest NewsCricketNewsSports

രാജ്യാന്തര ക്രിക്കറ്റിൽ മിതാലിക്ക് മറ്റൊരു റെക്കോർഡ് കൂടി

സിഡ്നി: രാജ്യാന്തര ക്രിക്കറ്റിൽ മറ്റൊരു റെക്കോർഡ് കൂടി പിന്നീട് ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ മിതാലി രാജ്. കരിയറിൽ 20000 റൺസാണ് മിതാലി രാജ് നേടിയത്. നിലവിൽ ക്രിക്കറ്റിന്റെ മൂന്നു ഫോർമാറ്റിലും ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമാണ് മിതാലി രാജ്.

ഓസ്ട്രേലിയക്കെതിരായി ഇന്ന് നടന്ന ഏകദിന മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയാണ് മിതാലി 20000 റൺസ് എന്ന നേട്ടം കൈവരിച്ചത്. തുടർച്ചയായ അഞ്ചാമത്തെ അർദ്ധസെഞ്ചുറിയാണ് ഇന്നത്തെ കൂടി ചേർത്ത് മിതാലി നേടിയത്. മത്സരത്തിൽ 107 പന്തിൽ നിന്നും 63 റൺസാണ് താരം നേടിയത്.

Read Also:- ശരീര വേദന: കാരണവും പരിഹാരവും

എന്നാൽ മത്സരത്തിൽ ഇന്ത്യൻ വനിതകൾ ഓസ്ട്രേലിയൻ വനിതകളോട് പരാജയപ്പെട്ടിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 225 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 41 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button