ErnakulamKeralaCinemaNattuvarthaMollywoodLatest NewsNewsEntertainmentMovie Gossips

സെല്‍ഫിയെടുക്കുന്നതിനിടെ സ്‌കൂള്‍ കുട്ടിയെ നടൻ മമ്മൂട്ടി ശകാരിച്ചു: വൈറലായി വീഡിയോയ്ക്ക് പിന്നിലെ വാസ്തവം

കൊച്ചി: സൂപ്പർ താരം മമ്മൂട്ടി സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മമ്മൂട്ടി ഒരു വിദ്യാര്‍ത്ഥിയെ ശകാരിക്കുന്നതായും വീഡിയോയില്‍ കാണാം. ഇതിനെ, സൂപ്പര്‍ താരത്തിന്റെ അഹങ്കാരമെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരണം നടത്തുകയും ചെയ്തിരുന്നു.

എന്നാല്‍ വാസ്തവം അതായിരുന്നില്ല എന്നാണ് പുറത്തുവരുന്ന വാർത്തകൾ. കുട്ടികള്‍ക്കെല്ലാവര്‍ക്കും ഒപ്പം സെൽഫി എടുക്കുന്നതിനായി മമ്മൂട്ടി തയ്യാറായിരുന്നു. നിരവധി പേരുണ്ടായിരുന്നെങ്കിലും താരം എല്ലാവർക്കും അവസരം നല്‍കി. ഓരോരുത്തരായി അവസരം കാത്തിരിക്കുന്നതിനിടയിൽ തന്റെ പിറകിലൂടെ എത്തിയ വിദ്യാര്‍ത്ഥിയെ താരം ശകാരിക്കുകയായിരുന്നു.

ക്ഷമ ചോദിക്കുമ്പോൾ മനുഷ്യർ വലുതാവുകയാണ്, വിനായകന്റെ മികച്ച കഥാപാത്രങ്ങള്‍ കാണാഗ്രഹിക്കുന്നു: പിന്തുണയുമായി ശാരദക്കുട്ടി

ഒരു പ്രാവശ്യം ചിത്രമെടുക്കാന്‍ എല്ലാവര്‍ക്കും അവസരം ലഭിക്കും മുന്‍പ് രണ്ടാമതും ചിത്രമെടുക്കുന്നതിനായി തിരക്കുണ്ടാക്കി എത്തിയ വിദ്യാർത്ഥിയെയാണ് മമ്മൂട്ടി ശകാരിച്ചത്. വിദ്യാര്‍ത്ഥി ആദ്യം താരത്തിനൊപ്പം എടുത്ത ചിത്രം അതിനകം വാട്‌സാപ്പ് സ്റ്റാറ്റസായി അപ്‌ഡേറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇത്തരത്തിൽ, മറ്റുള്ളവര്‍ക്ക് അവസരം നൽകാതെ രണ്ടാമതും സെല്‍ഫിയെടുക്കാനെത്തുന്നത് ശരിയല്ലെന്ന് പറയുക മാത്രമാണ് മമ്മൂട്ടി ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button