Latest NewsIndiaNews

ഫോണിൽ സംസാരിച്ച് ബോധമില്ലാതെ കുഞ്ഞിനെ ഫ്രിഡ്ജിൽ വെച്ച് അടച്ച് അമ്മ, വീടാകെ കുഞ്ഞിനെ തിരഞ്ഞ് അച്ഛൻ: വൈറൽ വീഡിയോ

സ്‌മാർട്ട്‌ഫോൺ ആസക്തി ലോകമെമ്പാടും ഒരു പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുന്നു എന്നതിൽ സംശയമില്ല. യഥാർത്ഥ ലോകവുമായി ഇടപഴകുന്നതിനുപകരം കൂടുതൽ ആളുകൾ അവരുടെ ഫോണുകളിൽ മുഴുകി സമയം ചെലവഴിക്കുന്നു. ഫോൺ കോളിൽ തിരക്കിലായ ഒരു സ്ത്രീ തൻ്റെ കുഞ്ഞിനെ ഫ്രിഡ്ജിൽ എടുത്ത് വെച്ചതിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

വീഡിയോയിൽ ഒരു അമ്മയും കുഞ്ഞുമാണുള്ളത്. കുഞ്ഞ് നിലത്ത് കളിപ്പാട്ടങ്ങളുമായി കളിക്കുകയാണ്. അമ്മ ഫോൺ ചെയ്യുന്നു. ഇതിനിടയിൽ യുവതി പച്ചക്കറി മുറിക്കുന്നുണ്ട്. ഈ സമയം മുഴുവൻ ഫോൺ സംഭാഷണം തുടരുകയും ചെയ്യുന്നു. പച്ചക്കറി മുറിച്ച ശേഷം, ഇത് ഫ്രിഡ്ജിൽ എടുത്ത് വെയ്ക്കുക എന്നതായിരുന്നു ആ സ്ത്രീയുടെ ഉദ്ദേശം. എന്നാൽ, പച്ചക്കറിക്ക് പകരം നിലത്തിരുന്ന കുഞ്ഞിനെയാണ് ഇവർ ഫ്രിഡ്ജിൽ എടുത്ത് വെച്ചത്. ശേഷം ഇതൊന്നും ഓർമയില്ലാതെ അവർ ഫോൺ വിളി തുടർന്നു. ഭർത്താവ് വന്ന് കുഞ്ഞ് എവിടെ എന്ന് ചോദിക്കുമ്പോഴാണ് കുഞ്ഞിന്റെ കാര്യം ഓർമ വരുന്നത് തന്നെ. കുഞ്ഞിനെ രണ്ട് പേരും ചേർന്ന് വീട് മുഴുവൻ തിരയുന്നുണ്ട്, ഇതിനിടെ ഫ്രിഡ്ജിൽ നിന്നും കുഞ്ഞ് പറയുന്നതിന്റെ ശബ്ദം കേട്ട് കുട്ടിയുടെ അച്ഛൻ ഫിർഡ്‌ജിന്റെ ഡോർ തുറന്ന് നോക്കുമ്പോഴാണ് ആ സത്യം മനസിലാക്കുന്നത്. ഉടൻ തന്നെ കുട്ടിയെ പുറത്തെടുത്തു. അമ്മയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

ഭയാനകമായ ആസക്തി’ എന്ന ലളിതമായ അടിക്കുറിപ്പോടെയാണ് ഈ വീഡിയോ എക്‌സിൽ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോ ഇതിനോടകം 10 ലക്ഷത്തിലധികം വ്യൂസ് നേടി. അമ്മയെ പലരും വിമർശിക്കുന്നുണ്ടെങ്കിലും, വീഡിയോ ഒരു നാടകമാണെന്ന് കണ്ടുപിടിക്കുന്നവരുമുണ്ട്. അഭിനയമാണെന്നും, അത് അവരെ കണ്ടാൽ മനസിലാകുമെന്നുമാണ് ഇക്കൂട്ടർ പറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button