പൂനെയിൽ ദക്ഷിണ കൊറിയൻ വ്ലോഗറെ ശല്യം ചെയ്തയാളെ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് അറസ്റ്റ് ചെയ്തു. കർണാടകയിലെ ബിദർ സ്വദേശിയായ ഭരത് ഉഞ്ചാലെയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ട വീഡിയോ പൊതുജനങ്ങൾക്കിടയിൽ വൻ രോഷത്തിന് കാരണമായതിനെ തുടർന്നാണ് അറസ്റ്റ്.
ഒരു പ്രാദേശിക കടയിൽ തേങ്ങാവെള്ളം കുടിക്കുന്നതിനിടയിൽ കടയുടമകളുമായും ഉപഭോക്താക്കളുമായും കെല്ലിയെന്ന കൊറിയൻ യുവതി സംസാരിക്കുന്ന വീഡിയോ വൈറലായിരുന്നു. പെട്ടെന്ന്, രണ്ട് പുരുഷന്മാർ പശ്ചാത്തലത്തിൽ പ്രത്യക്ഷപ്പെടുന്നു, അവരിൽ ഒരാൾ അവളെ പിടികൂടി, അവളുടെ കഴുത്തിൽ കൈ വച്ചു. കെല്ലി സ്വയം അകന്നുപോകാൻ ശ്രമിച്ചിട്ടും, അവളെ അയാൾ ഉപദ്രവിച്ചു കൊണ്ടിരിക്കുന്നു.
‘എനിക്ക് ഇവിടെ നിന്ന് ഓടണം’ എന്ന് കെല്ലി പറയുന്നത് വീഡിയോയിൽ കേൾക്കുന്നു. ദീപാവലി ആഘോഷത്തിനിടെ കെല്ലി പിംപ്രി-ചിഞ്ച്‌വാഡ് മേഖലയിൽ വന്ന് കഴിഞ്ഞയാഴ്ച തന്റെ യൂട്യൂബ് ചാനലിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. സമാനമായ ഒരു സംഭവത്തിൽ, മുംബൈയിൽ മറ്റൊരു ദക്ഷിണ കൊറിയൻ വ്ലോഗറെ ശല്യപ്പെടുത്തുകയും പിന്തുടരുകയും ചെയ്തതിന് രണ്ട് പേരെ കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments