KasargodNattuvarthaLatest NewsKeralaNews

തുണിപൊക്കി കാണിച്ചു, വിമുക്തഭടനെ തൂക്കിയെടുത്ത് പൊലീസ്: സ്കൂട്ടറിന്റെ നമ്പർ സഹിതം പരാതി നൽകിയത് പെൺകുട്ടികൾ

കാഞ്ഞങ്ങാട്: പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ വിമുക്ത ഭടൻ പൊലീസ് പിടിയിൽ. ചെറുവത്തൂര്‍ സ്വദേശി മോഹന്‍ദാസിനെയാണ് (58) ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നത പ്രദര്‍ശിപ്പിച്ചതിന് ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്.

Also Read:ഹറമുകളിൽ ഇനി അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കയറാം: ആരോഗ്യ മുൻകരുതൽ നിയന്ത്രണങ്ങൾ പിൻവലിച്ച് ഹജ്ജ് ഉംറ മന്ത്രാലയം

കഴിഞ്ഞ മാസം, ഫെബ്രുവരി 21 നാണ്‌ സംഭവം നടക്കുന്നത്. പടന്നക്കാട് നെഹ്‌റു കോളജ് ബസ് സ്റ്റോപ്പിൽ നിൽക്കുന്ന പെൺകുട്ടികളെ, കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് വന്ന യുവാവ് അടുത്തേക്ക് വിളിക്കുകയായിരുന്നു. എന്തോ ചോദിക്കാനെന്ന ധാരണയിൽ അടുത്തു ചെന്ന കുട്ടികൾക്ക് നേരെ ഇയാൾ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു.

ഭയന്നോടിയ പെൺകുട്ടികൾ ഉടൻ തന്നെ യുവാവിന്റെ സ്കൂട്ടർ നമ്പറുൾപ്പെടെ തെളിവായി കാണിച്ച് ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് മോഹൻദാസ് ആഴ്ചകളോളം ഒളിവിലായിരുന്നു. തുടർന്ന്, കഴിഞ്ഞ ദിവസമാണ് ഒരു രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button