മക്ക: അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഇനി രക്ഷിതാക്കളോടൊപ്പം മക്ക, മദീനയിലെ ഇരു ഹറമുകളിലും പ്രവേശിക്കാം. സൗദി ഹജ്ജ് ഉംറ മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിയും, മന്ത്രാലയ വക്താവുമായ എഞ്ചിനീയര്‍ ഹിഷാം ബിനു അബ്ദുല്‍ മുനീമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
Also read: ‘പ്രധാനമന്ത്രിയെ വെടിവെച്ചു കൊല്ലണം’: വനിതാ സിപിഎം നേതാവിനെതിരെ കേസ്
അതേസമയം, ഉംറയിലും, മദീനയിലെ റൗദയിലുമുള്ള നമസ്‌കാരത്തിന് അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് അനുമതിയില്ല. ഇരുഹറം പള്ളികളിലും പ്രവേശിക്കുന്നതിന് സൗദിക്ക് അകത്തുള്ള സ്വദേശികള്‍ക്കും, വിദേശികള്‍ക്കും വാക്‌സിനേഷന്‍ നിര്‍ബന്ധമല്ല. എന്നാല്‍, നിലവിലെ കൊവിഡ് ബാധിതര്‍ക്കും കൊവിഡ് രോഗികളുമായി ഇടപഴകിയവര്‍ക്കും പ്രവേശനാനുമതി ഉണ്ടായിരിക്കില്ല.
കൊവിഡ് സാഹചര്യത്തിൽ, മക്ക, മദീന ഹറമുകളിൽ പ്രവേശിക്കാൻ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയിരുന്ന ഇമ്യൂൺ സ്റ്റാറ്റസ് പരിശോധന പിൻവലിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇരുഹറമുകളിലും നിഷ്കർഷിച്ചിരുന്ന ആരോഗ്യ മുൻകരുതൽ നടപടികളെല്ലാം പിൻവലിച്ചത് സംബന്ധിച്ച്, ട്വിറ്ററിൽ പോസ്റ്റ് ചെയ്ത സർക്കുലറിലാണ് മന്ത്രാലയം ഈ കാര്യവും അറിയിച്ചത്. വിദേശത്ത് നിന്ന് എത്തുന്നവർക്ക് ഉംറ പെർമിറ്റ് ലഭിക്കുന്നതിനും ഇമ്യൂൺ സ്റ്റാറ്റസ് നിർബന്ധമല്ല. ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ, ഹോം ക്വാറന്റീൻ, പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നീ നിബന്ധനകളും പിൻവലിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.
Post Your Comments