ഐസിസി ടി20 റാങ്കിംഗില്‍ നേട്ടം കൈവരിച്ച് ഇന്ത്യന്‍ താരം കെഎല്‍ രാഹുൽ. പുതുക്കിയ റാങ്കിൽ രാഹുല്‍ നാലാം സ്ഥാനത്തേക്ക് മുന്നേറി. 729 റേറ്റിംഗോടെയാണ് രാഹുല്‍ നില മെച്ചപ്പെടുത്തിയത്. മുന്‍ നായകന്‍ വിരാട് കോലി, നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ എന്നിവരുടെ റാങ്കിംഗില്‍ മാറ്റമില്ല. ഇരുവരും യഥാക്രമം 10, 11 റാങ്കുകളിലാണ്.
പാക് നായകന്‍ ബാബര്‍ അസമാണ് റാങ്കിംഗില്‍ ഒന്നാമത്. 805 ആണ് അസമിന്റെ റേറ്റിംഗ്. 798 റേറ്റിംഗോടെ പാക് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍ രണ്ടാം സ്ഥാനത്തുണ്ട്. ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രമാണ് മൂന്നാമത്. 796 റേറ്റിംഗാണ് ദക്ഷിണാഫ്രിക്കന്‍ താരത്തിനുള്ളത്. നാലാമതുണ്ടായിരുന്ന ഇംഗ്ലണ്ട് താരം ഡേവിഡ് മലാന്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ബൗളര്‍മാരില്‍ ശ്രീലങ്കയുടെ വനിന്ദു ഹസരങ്ക ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 797 ആണ് താരത്തിന്റെ റേറ്റിംഗ്. 784 റേറ്റിംഗുമായി ദക്ഷിണാഫ്രിക്കയുടെ തബ്രൈസ് ഷംസി രണ്ടാമതും 746 റേറ്റിംഗുമായി ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദ് മൂന്നാമതുമുണ്ട്.
Read Also: – പൈനാപ്പിളിന്റെ ആരോഗ്യ ഗുണങ്ങൾ!
20-ാം സ്ഥാനത്തുള്ള ഭുവനേശ്വര്‍ കുമാറിനാണ് ഇന്ത്യന്‍ താരങ്ങളില്‍ മികച്ച റാങ്കുള്ളത്. ഓള്‍റൗണ്ടര്‍മാരില്‍ അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബി (265), ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസന്‍ (231), ഇംഗ്ലണ്ടിന്റെ മൊയീന്‍ അലി (205) എന്നീ താരങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.
Post Your Comments