Latest NewsNewsLife Style

പൈനാപ്പിളിന്റെ ആരോഗ്യ ഗുണങ്ങൾ!

എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു പഴ വർഗ്ഗമാണ് പൈനാപ്പിൾ. നല്ല മധുരവും രുചിയുമുള്ള ഫലമായത് കൊണ്ട് തന്നെ കുട്ടികൾക്ക് ഇത് പ്രിയപ്പെട്ടതാണ്. എന്നാൽ പൈനാപ്പിളിന്റെ ആരോഗ്യ ഗുണങ്ങൾ അധികമാർക്കും അറിയില്ല. വിറ്റാമിനുകളുടെയും മിനറലുകളുടെയും ഒരു ശേഖരം കൂടിയാണ് പൈനാപ്പിള്‍. വിറ്റാമിനുകളായ എ, ബി, സി, ഇ, കെ എന്നിവയും അയണ്‍, കാത്സ്യം, പൊട്ടാസ്യം, മാംഗനീസ്, സിങ്ക് എന്നിവയും പൈനാപ്പിളില്‍ അടങ്ങിയിട്ടുണ്ട്.

ശരീരത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനുമായി ധാരാളം ഗുണങ്ങളാണ് പൈനാപ്പിള്‍ നല്‍കുന്നത്. പൈനാപ്പിളിന്റെ മിക്ക ഗുണങ്ങള്‍ക്കും കാരണം ‘ബ്രോമെലൈന്‍’ (bromelain) എന്ന എന്‍സൈം ആണ്.

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പൈനാപ്പിള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. അതിനാല്‍ ദിവസവും പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ഭക്ഷണത്തിന് ശേഷം പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് ദഹനത്തിനും മികച്ചതാണ്. പഞ്ചസാര ഉപയോഗിക്കാതെ പൈനാപ്പിൾ ജ്യൂസ് കുടിക്കുന്നതാണ് ആരോഗ്യത്തിനും നല്ലത്.

എല്ലുകളും പല്ലുകളും ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്ന മാംഗനീസ് അടങ്ങിയതിനാല്‍ എല്ലാ ദിവസവും പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് ഏറെ ഗുണകരമാണ്.

shortlink

Post Your Comments


Back to top button