Latest NewsCricketNewsSports

ഐസിസി ടി20 ബാറ്റ്സ്മാൻമാരുടെ പുതുക്കിയ റാങ്കിംഗ് പുറത്ത്: സ്ഥാനം നിലനിർത്തി സൂര്യകുമാര്‍ യാദവ്

ദുബായ്: ഐസിസി ടി20 ബാറ്റ്സ്മാൻമാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ്. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ 51 പന്തില്‍ പുറത്താവാതെ 111 റണ്‍സ് നേടിയതാണ് സൂര്യക്ക് ഗുണമായത്. മൂന്നാം മത്സരത്തില്‍ പുറത്താകാതെ 30 റണ്‍സ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍ദ്ദിക് പാണ്ഡ്യ 50-ാം സ്ഥാനത്തെത്തി.

പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനും ഓപ്പണറുമായ മുഹമ്മദ് റിസ്‌വാന്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. കരിയറിലെ ഏറ്റവും മികച്ച 895 റേറ്റിംഗ് പോയിന്‍റില്‍ സ്കൈ എത്തിയിരുന്നെങ്കിലും മൂന്നാം ടി20 മഴ കാരണം സമനിലയായതോടെ 890 ആയി കുറഞ്ഞു. ന്യൂസിലന്‍ഡ് ഓപ്പണര്‍ ദേവോണ്‍ കോണ്‍വേ മൂന്നും പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം നാലും സ്ഥാനങ്ങളിലാണ്.

ദക്ഷിണാഫ്രിക്കയുടെ എയ്‌ഡന്‍ മാര്‍ക്രമാണ് അഞ്ചാമത്. ബൗളര്‍മാരില്‍ രണ്ട് സ്ഥാനങ്ങളുയര്‍ന്ന് ഇന്ത്യയുടെ ഭുവനേശ്വര്‍ കുമാര്‍ 11-ാം സ്ഥാനത്തെത്തി. അതേസമയം, ഇടംകൈയന്‍ പേസര്‍ അര്‍ഷ്‌ദീപ് സിംഗ് 21-ാം സ്ഥാനത്തേക്കുയര്‍ന്നു. എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ 40-ാം സ്ഥാനത്താണ്.

Read Also:- ശബരിമലയിലേക്ക് ഹെലികോപ്റ്റര്‍ സേവനം നല്‍കുമെന്ന് അനുമതിയില്ലാതെ പരസ്യം, കമ്പനിക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി

ലങ്കയുടെ വനിന്ദു ഹസരങ്കയും അഫ്‌‌ഗാന്‍റെ റാഷിദ് ഖാനും ഇംഗ്ലണ്ടിന്‍റെ ആദില്‍ റഷീദും യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. ഓള്‍റൗണ്ടര്‍മാരില്‍ ബംഗ്ലാ നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ ഒന്നും അഫ്‌ഗാന്‍റെ മുഹമ്മദ് നബി രണ്ടും ഇന്ത്യയുടെ ഹര്‍ദ്ദിക് പാണ്ഡ്യ മൂന്നാം സ്ഥാനങ്ങളിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button