മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പരയിൽ മിന്നുന്ന പ്രകടനം പുറത്തെടുത്തിട്ടും ബംഗ്ലാദേശിനെതിരെയുള്ള ഏകദിന പരമ്പര ടീമിൽ സഞ്ജു സാംസണെ ഉൾപ്പെടുത്താതെ ബിസിസിഐ. 17 അംഗ ടീമിൽ റിഷഭ് പന്തും ഇഷാൻ കിഷനും ടീമിൽ ഇടം നേടി. രണ്ട് ചതുർദിന മത്സരങ്ങൾക്കുള്ള എ ടീമിനെയും പ്രഖ്യാപിച്ചു. മലയാളി താരം രോഹൻ കുന്നുമ്മൽ എ ടീമിൽ ഇടംപിടിച്ചു.
ന്യൂസിലാൻഡിനെതിരെയുള്ള ടി20 പരമ്പരക്കുള്ള ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയെങ്കിലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. അതേസമയം, ശിഖർ ധവാൻ നയിക്കുന്ന ഏകദിന ടീമിൽ സഞ്ജു ഇടം നേടി. ബംഗ്ലാദേശിനെതിരെയുള്ള ഏകദിന ടീമിൽ സീനിയർ താരങ്ങളായ രോഹിത് ശർമ്മ, കെ എൽ രാഹുൽ, വിരാട് കോഹ്ലി എന്നിവർ തിരിച്ചെത്തി.
Read Also:- പതിമൂന്നുകാരനെ പീഡിപ്പിക്കാൻ ശ്രമം : ഒളിവിൽ പോയ പ്രതി പിടിയിൽ
ബംഗ്ലാദേശിനെതിരെയുള്ള ഏകദിന ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), ശിഖർ ധവാൻ, വിരാട് കോഹ്ലി, രജത് പതിദാർ, ശ്രേയസ് അയ്യർ, രാഹുൽ ത്രിപാഠി, ഋഷഭ പന്ത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഷഹബാസ് അഹമ്മദ്, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ഷാർദ്ദുൽ താക്കൂർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ദീപക് ചാഹർ, കുൽദീപ് സെൻ.
Post Your Comments