Latest NewsUAENewsInternationalGulf

റോഡിലൂടെ നഗ്നനായി നടന്നു: യുവാവ് അറസ്റ്റിൽ

ദുബായ്: റോഡിലൂടെ നഗ്നനായി നടന്ന യുവാവ് അറസ്റ്റിൽ ദുബായിയിലാണ് സംഭവം. ജെ.ബി.ആർ ഏരിയയിലൂടെ ഒരാൾ വിവസ്ത്രനായി നടക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. തുടർന്നാണ് ദുബായ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അറബ് പൗരനാണ് അറസ്റ്റിലായതെന്ന് ദുബായ് പോലീസ് അറിയിച്ചു.

Read Also: മുസ്ലിം, ഭര്‍ത്താവ് കൂടെ ഇല്ല: വാടകയ്ക്ക് ഫ്‌ളാറ്റ് കിട്ടാതെ ബുദ്ധിമുട്ടുന്നതിനെക്കുറിച്ചു സംവിധായിക

റോഡിലൂടെ നഗ്‌നനായി നടന്ന ഇയാൾ ഒരു ഡെലിവറി ഡ്രൈവറെയും സെക്യൂരിറ്റി ഗാർഡിനെയും ആക്രമിക്കുകയും ചെയ്തിരുന്നു. അറസ്റ്റിലായ യുവാവിന് ഗുരുതരമായ മാനസിക രോഗമുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. പൊതുസ്ഥലങ്ങളിൽ നഗ്നത പ്രദർശിപ്പിക്കുന്നത് യുഎഇയിൽ ശിക്ഷാർഹമായ കുറ്റമാണ്. യുഎഇ ശിക്ഷാ നിയമത്തിലെ 358-ാം വകുപ്പ് പ്രകാരം പൊതുസ്ഥലത്തെ നഗ്നതാ പ്രദർശനം ഉൾപ്പെടെ പൊതു മാന്യതയ്ക്ക് നിരക്കാത്ത മോശം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്ക് ആറ് മാസം വരെ ജയിൽ ശിക്ഷ ലഭിക്കും.

Read Also: വീടിന് വേണ്ടി മുതലമട അംബേദ്‌കർ കോളനിയിലെ ദളിത് കുടുംബങ്ങൾ നടത്തിയ 102 ദിവസത്തെ സമരം ഒത്തുതീർപ്പായി

shortlink

Related Articles

Post Your Comments

Related Articles


Back to top button