Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
PalakkadKeralaLatest NewsNews

വീടിന് വേണ്ടി മുതലമട അംബേദ്‌കർ കോളനിയിലെ ദളിത് കുടുംബങ്ങൾ നടത്തിയ 102 ദിവസത്തെ സമരം ഒത്തുതീർപ്പായി

94 ദിവസം മുതലമട പഞ്ചായത്തിന് മുന്നിലും, 8 ദിവസം പാലക്കാട് കളക്ട്രേറ്റ് പടിക്കലുമാണ് സ്വന്തമായി ഒരു തുണ്ട് ഭൂമിക്കും വീടിനുമായി 36 ദളിത് കുടുംബങ്ങൾ സമരം ചെയ്തത്.

പാലക്കാട്: വീടിന് വേണ്ടി മുതലമട അംബേദ്‌കർ കോളനിയിലെ ദളിത് കുടുംബങ്ങൾ നടത്തി വന്ന സമരം 102 ആം ദിവസം ഒത്തുതീർപ്പായി. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയ്ക്ക് ഒടുവിലാണ് കുടുംബങ്ങൾ സമരം അവസാനിപ്പിച്ചത്. സ്വന്തമായി ഒരു തുണ്ട് ഭൂമിക്കും വീടിനും വേണ്ടി സർക്കാർ ഓഫിസുകൾ കയറിയിറങ്ങി മടുത്തതോടെയാണ് മുതലമട അംബേദ്‌കർ കോളനിയിലെ 36 ദളിത് കുടുംബങ്ങൾ സമരപാത സ്വീകരിച്ചത്.

Also read : രോഗികളുടെ എണ്ണം നാൽപതിനായിരത്തിന് മുകളിൽ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

സർക്കാരിന്റെ ഭവനപദ്ധതികളിൽ നിന്നും ചക്ലിയ വിഭാഗക്കാരെ പഞ്ചായത്ത് അധികൃതർ ബോധപൂർവം ഒഴിവാക്കുകയാണെന്ന് ഇവർ ആരോപിക്കുന്നു. 94 ദിവസം മുതലമട പഞ്ചായത്തിന് മുന്നിലും, 8 ദിവസം പാലക്കാട് കളക്ട്രേറ്റ് പടിക്കലുമാണ് സ്വന്തമായി ഒരു തുണ്ട് ഭൂമിക്കും വീടിനുമായി ഇവർ സമരം ചെയ്തത്. മുട്ടിലിഴഞ്ഞും ശയനപ്രദക്ഷിണം നടത്തിയുമുള്ള ഇവരുടെ പ്രതിഷേധം സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതോടെയാണ് സിപിഐഎം ജില്ലാ സെക്രട്ടറി മുൻകൈ എടുത്ത് സമവായ ചർച്ച നടത്തിയത്. ഇവരുടെ ആവശ്യം പരിഹരിക്കാൻ മന്ത്രി കെ. രാധാകൃഷ്ണനുമായി പാർട്ടി മുൻകൈയെടുത്ത് ചർച്ച നടത്തുമെന്ന് ജില്ലാ സെക്രട്ടറി സമരക്കാർക്ക് ഉറപ്പ് നൽകി.

സിപിഎം നൽകിയ ഉറപ്പ് വിശ്വാസത്തിലെടുത്ത് സമരം അവസാനിപ്പിക്കുകയാണെന്ന് സമരസമിതി അറിയിച്ചു. പറഞ്ഞ സമയത്തിനുള്ളിൽ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി വീണ്ടും തെരുവിൽ ഇറങ്ങുമെന്നും സമരസമിതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button