KeralaCinemaNattuvarthaMollywoodLatest NewsNewsIndiaEntertainment

തെറിയില്ല, തെളിനീർ മാത്രമെന്ന് പൊലീസ്: ചുരുളി സിനിമ ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ നിന്നുള്ള സൃഷ്‌ടി

തിരുവനന്തപുരം: ചുരുളി സിനിമയിലെ സംഭാഷണങ്ങളിലോ ദൃശ്യങ്ങളിലോ നിയമലംഘനമില്ലെന്ന് എഡിജിപി പത്മകുമാര്‍. ചുരുളി സിനിമ ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ നിന്നുള്ള സൃഷ്‌ടിയെന്ന് അദ്ദേഹം പറഞ്ഞു.

Also Read:ഡ്രോണുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തി ദുബായ്

‘സിനിമയില്‍ പറയുന്നത് ചുരുളി എന്ന സാങ്കല്‍പ്പിക ഗ്രാമത്തിന്റെ കഥയാണ്. ഭാഷയും സംഭാഷണവും കഥാസന്ദര്‍ഭത്തിന് യോജിച്ചതാണ്. ഭരണഘടനാ ലംഘനമില്ല’, ഡിജിപിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’ എന്ന സിനിമയിൽ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം നടന്നിട്ടുണ്ടോ എന്നറിയിക്കാന്‍ ഹൈക്കോടതി ദിവസങ്ങൾക്ക് മുന്‍പാണ് ഡിജിപിയ്ക്ക് നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം എഡിജിപി പദ്മകുമാര്‍, തിരുവനന്തപുരം റൂറല്‍ എസ്.പി ദിവ്യ ഗോപിനാഥ്, തിരുവനന്തപുരം സിറ്റി അഡ്മിന്‍ എസിപി എ.നസീമ എന്നിവരാണ് സിനിമ കണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button