Latest NewsKeralaNattuvarthaNews

കൊലയ്ക്ക് പകരം കൊലയെന്നത് സിപിഎമ്മിന്റെ രീതിയല്ല, സമാധാന പൂർണ്ണമായി പ്രതിരോധിക്കും: കൊടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: കൊലയ്ക്ക് പകരം കൊലയെന്നത് സിപിഎമ്മിന്റെ രീതിയല്ലെന്ന് കോടിയേരി ബാലകൃഷ്ണൻ. കൊലപാതക സംഘങ്ങളെ അമർച്ച ചെയ്യാനാവും വിധം ജനങ്ങൾ രംഗത്തിറങ്ങണമെന്നും ആർ എസ് എസ് – ബി ജെ പിക്കാരുടെ പ്രകോപനത്തിൽപ്പെടാതെ സമാധാനപൂർണമായി പ്രതിരോധം പടുത്തുയർത്തണമെന്നും കൊടിയേരി പറഞ്ഞു.

Also Read:നാഗാലാൻഡിലെ സിവിലിയൻ കൊലപാതകം : കേന്ദ്ര സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി

അതേസമയം, കോടിയേരിയുടെ പരാമർശത്തിൽ കൃത്യമായ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. എൻ ഡി ടി വി പുറത്തിറക്കിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയുടെ വിശദീകരണം. എൻഡിടിവിയുടെ റിപ്പോർട്ട് പ്രകാരം 2000 മുതൽ 2017 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് അക്രമരാഷ്ട്രീയത്തിന്റെ ഇരകളായി മാറിയിട്ടുള്ളത് നൂറ്റി അറുപതിലധികം മനുഷ്യരാണ്.

പകരത്തിനു പകരമായി കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ കൊന്ന് കണക്ക് തീർത്തത് 173 മനുഷ്യരെയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 85 സിപിഐഎം പ്രവർത്തകരും, 65 ആർഎസ്എസ്-ബിജെപി പ്രവർത്തകരും, 11 കോൺഗ്രസ്-മുസ്ലിം ലീഗ് പ്രവർത്തകരും ഉൾപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button