PalakkadLatest NewsKeralaNattuvarthaNews

ആർഎസ്എസും എസ്‌ഡിപിഐയും കൊലക്കത്തി താഴെ വക്കാൻ തയ്യാറാകണം, തുടര്‍ കൊലപാതകങ്ങളുടെ ലക്ഷ്യം വർഗ്ഗീയ കലാപം: ഡിവൈഎഫ്ഐ

പാലക്കാട്: പാലക്കാട് ജില്ലയിൽ ആര്‍എസ്എസ്- എസ്‌ഡിപിഐ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന കൊലപാതക പരമ്പര വര്‍ഗീയകലാപം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ്. ആർഎസ്എസും എസ്‌ഡിപിഐയും കൊലക്കത്തി താഴെ വക്കാൻ തയ്യാറാകണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ക്കാനും അതിലൂടെ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുമുള്ള പദ്ധതിയെ ജനങ്ങള്‍ തിരിച്ചറിയണമെന്നും ഇതിനെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്നും ഡിവൈഎഫ്ഐ പ്രസ്താവനയില്‍ പറഞ്ഞു. വര്‍ഗീയ സംഘടനകളുടെ ധ്രുവീകരണ ശ്രമം മതനിരപേക്ഷ കേരളം തള്ളിക്കളയണമെന്നും ഡിവൈഎഫ്ഐ അഭ്യർത്ഥിച്ചു.

ഡിവൈഎഫ്ഐയുടെ പ്രസ്താവനയുടെ പൂർണ്ണരൂപം;

കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 5,572 വാക്‌സിൻ ഡോസുകൾ

ആർ.എസ്.എസ് – എസ്.ഡി.പി.ഐ തുടര്‍ കൊലപാതകങ്ങളുടെ
ലക്ഷ്യം വർഗ്ഗീയ കലാപം-ഡി.വൈ.എഫ്.ഐ
പാലക്കാട് ആർ.എസ്.എസ് – എസ്.ഡി.പി.ഐ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന കൊലപാതക പരമ്പര വർഗ്ഗീയകലാപം സൃഷ്ടിക്കാനുള്ള ബോധപൂർവമാണ് ശ്രമമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാനത്ത് ക്രമസമാധാനനില തകർക്കാനും അതിലൂടെ വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുമുള്ള പദ്ധതിയെ ജനങ്ങള്‍ തിരിച്ചറിയണം.

ഇതിനെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണം. വർഗ്ഗീയ സംഘടനകളുടെ ധ്രുവീകരണ ശ്രമം മതനിരപേക്ഷ കേരളം തള്ളിക്കളയണമെന്നും നാടിന്റെ സമാധാനത്തിനായി എല്ലാ വിഭാഗം ജനങ്ങളും മുന്നിട്ടിറങ്ങുകയും ചെയ്യണമെന്നും ഡി.വൈ.എഫ്.ഐ. അഭ്യർത്ഥിച്ചു. സാമൂഹ്യ വിരുദ്ധവും മനുഷ്യവിരുദ്ധവുമായ സംഘടിത കുറ്റകൃത്യങ്ങൾ നടത്തി പരിശീലനം സിദ്ധിച്ചവരാണ് ആർ.എസ്.എസ് – എസ്.ഡി.പി.ഐ ക്രിമിനലുകൾ.

താമരശ്ശേരി ചുരത്തിൽ പാറപൊട്ടി വീണ സംഭവം : പരിക്കേറ്റ യുവാവ് മരണപ്പെട്ടു

മതത്തെ വർഗീയതയ്ക്കായും സങ്കുചിത താത്പര്യങ്ങൾക്കായും അധികാര രാഷ്ട്രീയത്തിനായും ഉപയോഗിക്കുന്നവരാണ് ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയ വാദികൾ. ഈ ശക്തികളുടെ കുപ്രചരണത്തെ വിശ്വാസി സമൂഹം ജാഗ്രതയോടെ നേരിടേണ്ടതുണ്ട്. നാടിന്റെ സൗഹൃദാന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ സാംസ്കാരിക കേരളം പ്രതികരിക്കണണം. ആർ.എസ്.എസും എസ്.ഡി.പി.ഐയും കൊലക്കത്തി താഴെ വക്കാൻ തയ്യാറാകണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button