തിരുവനന്തപുരം: മത വർഗീയ ഭീകരവാദത്തിനെതിരായ പോരാട്ടത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തുമെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അമിത് ഷാ ഏപ്രിൽ 29ന് കേരളത്തിലെത്തുമെന്നും അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാകും ആസൂത്രണങ്ങള്‍ നടത്തുകയെന്നും സുരേന്ദ്രന് പറഞ്ഞു.
സംസ്ഥാനത്ത് നിലനിൽക്കുന്ന എസ്ഡിപിഐ- ആർഎസ്എസ് സംഘര്‍ഷങ്ങളുടെയും കൊലപാതകങ്ങളുടെയും പശ്ചാത്തലത്തിലാണ് അമിത് ഷാ കേരളം സന്ദര്‍ശിക്കുന്നത്. മത വർഗീയ ഭീകരവാദത്തിനെതിരായി ബിജെപി കേരളത്തില്‍ മുന്നോട്ട് വയ്ക്കുന്ന പ്രചാരണത്തിന്റേയും പ്രക്ഷോഭത്തിന്റേയും പദ്ധതികള്‍ തയ്യാറാക്കുമെന്നും കേരളത്തില്‍ വര്‍ധിച്ചുവരുന്ന മതഭീകരവാദം സംബന്ധിച്ച് അമിത്ഷായ്ക്ക് വിവരിച്ച് നല്‍കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ ആറു വർഷത്തിനിടെ 24 ബിജെപി–ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ടതായും 7 ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയത് പോപ്പുലർ ഫ്രണ്ടുകാരാണെന്നുംസുരേന്ദ്രൻ പറഞ്ഞു. ബിജെപിയെയും പോപ്പുലർ ഫ്രണ്ടിനെയും ഒരുപോലെ ചിത്രീകരിക്കുന്നവർ പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുകയാണെന്നും പോപ്പുലർ ഫ്രണ്ട് നാടിനെ തകർക്കാൻ നടക്കുന്ന സംഘടനയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Post Your Comments