തിരുവനന്തപുരം: എയര്‍ടെലും വോഡഫോണും നിരക്കുകള്‍ വര്‍ധിപ്പിച്ചാൽ ജിയോയിലേക്ക് പോർട്ട് ചെയ്യുമെന്ന ആഹ്വാനവുമായി ഉപഭോക്താക്കൾ രംഗത്ത്. രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കള്‍ നവംബര്‍ 25 മുതല്‍ നിരക്കുകള്‍ കുത്തനെ കൂട്ടുന്നുവെന്നാണ് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നത്. ഇതിനെതിരെയാണ് ഉപഭോക്താക്കൾ രംഗത്തു വന്നിരിക്കുന്നത്.
Also Read:യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഭാര്യാസഹോദരനടക്കമുള്ള പ്രതികൾ റിമാൻഡിൽ
താരിഫ് വര്‍ധിപ്പിച്ചാല്‍ ഉപയോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം മെച്ചപ്പെടുത്താനാകുമെന്നാണ് വോഡഫോണ്‍ ഐഡിയ വക്താവ് പറഞ്ഞത്. എയര്‍ടെലിന്റെ പുതുക്കിയ നിരക്കുകള്‍ നവംബര്‍ 26നാണ് പ്രാബല്യത്തില്‍ വരുന്നത്. എന്നാല്‍ വോഡഫോണ്‍ ഐഡിയയുടെ പുതുക്കിയ നിരക്കുകള്‍ നവംബര്‍ 25ന് വ്യാഴാഴ്ച പ്രാബല്യത്തില്‍ വരും.
അതേസമയം, നിലവിലുള്ള നിരക്കുകൾ എല്ലാം കൂട്ടുന്നതോടെ ഉപഭോക്താക്കൾ പ്രതിസന്ധിയിലാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 200 എംബി ഡേറ്റയ്ക്കൊപ്പം 28 ദിവസത്തേക്ക് പരിമിതമായ ലോക്കല്‍, എസ്ടിഡി കോളുകള്‍ വാഗ്ദാനം ചെയ്യുന്ന ഏറ്റവും വിലകുറഞ്ഞ 79 രൂപ പ്ലാനിന് ഇനി മുതല്‍ 99 രൂപയാകും.
Post Your Comments