
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരന്‍, എന്‍ഐഎ കസ്റ്റഡിയില്‍ കഴിയുന്ന തഹാവൂര്‍ റാണ, മൂന്ന് ആവശ്യങ്ങള്‍ മുന്നോട്ടുവച്ചു. മൂന്ന് സാധനങ്ങള്‍ വേണമെന്നായിരുന്നു പ്രതി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. മൂന്നും ലഭ്യമാക്കിയതായാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
Read Also: വിദ്യാർഥികളേക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ച് തമിഴ്‌നാട് ഗവർണർ: വിവാദം
18 ദിവസത്തേക്കാണ് ഇയാളെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ദിവസം അഞ്ചുനേരം കസ്റ്റഡിയിലും നിസ്‌കരിക്കുന്ന റാണ, കടുത്ത മതവിശ്വാസി എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കഴിഞ്ഞദിവസം കസ്റ്റഡിയില്‍ നില്‍ക്കെയാണ് തനിക്ക് ഖുര്‍ആന്‍, പേന, പേപ്പര്‍ എന്നിവ വേണമെന്ന് ഇദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. ഇവ മൂന്നും ഉദ്യോഗസ്ഥര്‍ റാണയ്ക്ക് ലഭ്യമാക്കിയതായാണ് റിപ്പോര്‍ട്ട്.
മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചന, കൊലപാതകം, തീവ്രവാദ പ്രവര്‍ത്തനം തുടങ്ങി നിരവധി കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡല്‍ഹിയിലെ എന്‍ഐഎ ആസ്ഥാനത്ത് തീവ്ര സുരക്ഷാ സെല്ലില്‍ ആണ് ഇയാളെ പാര്‍പ്പിച്ചിരിക്കുന്നത്. ഡല്‍ഹി ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ നിന്നുള്ള അഭിഭാഷകനെയാണ് റാണക്കുവേണ്ടി അനുവദിച്ചിരിക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളില്‍ ഇയാളെ കാണാന്‍ റാണക്ക് അനുവാദമുണ്ട്. ഓരോ 24 മണിക്കൂറിലും റാണയുടെ ആരോഗ്യസ്ഥിതി മെഡിക്കല്‍ സംഘം വിലയിരുത്തുന്നുണ്ട്.
Post Your Comments