നീലേശ്വരം: യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾ റിമാൻഡിൽ. നീലേശ്വരം പാലത്തിന് കീഴിലെ കടയിൽ നിന്ന് ചെരിപ്പ് വാങ്ങുകയായിരുന്ന കുന്നുംകൈ സ്വദേശി മുഹമ്മദ് റാഫി(42)യെയാണ് രണ്ടു കാറുകളിലായെത്തിയ ഏഴംഗസംഘം തട്ടിക്കൊണ്ടുപോയത്. മണിക്കൂറുകൾക്കകം കേസിലെ മുഴുവൻ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മുഹമ്മദ് റാഫിയുടെ ഭാര്യാസഹോദരൻ കോഴിക്കോട് ഫറോക്ക് ചെറുവണ്ണൂരിലെ ഒ.പി. ഷെരീഫാണ് (40) തട്ടിക്കൊണ്ടുപോകാൻ നേതൃത്വം നൽകിയത്. അജാനൂർ കൊളവയൽ സ്വദേശികളായ എം.എച്ച്. മുഹമ്മദ് ഷാമിർ (33), സി.എച്ച്. മുഹമ്മദ് നബീൽ (26), തളിപ്പറമ്പ് നരിക്കോട് സ്വദേശി വി.എച്ച്. വിനോദ് കുമാർ (41), കോഴിക്കോട് ബേപ്പൂർ അരക്കിണറിലെ കെ.ഫസൽ (36), ബേപ്പൂരിലെ വി.പി. നസ്കർ അലി (38), ബേപ്പൂർ അരക്കില്ലത്തെ പി. റംഷീദ് (36) എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.
കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണന്റെ മേൽനോട്ടത്തിൽ നീലേശ്വരം സ്റ്റേഷൽ ഹൗസ് ഓഫിസർ കെ.പി. ശ്രീഹരി, എസ്.ഐ ഇ. ജയചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആണ് പ്രതികളെ പിടികൂടിയത്.
Post Your Comments