
പാലക്കാട്: പട്ടാമ്പിയിൽ ബെവ്കോ ഔട്ട്‍ലറ്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്യൂ നിർത്തി ബന്ധു. പത്ത് വയസ് പ്രായം തോന്നിക്കുന്ന കുട്ടിയെയാണ് ബന്ധു വരിയിൽ നിർത്തിയത്. ക്യൂവിലുണ്ടായിരുന്നവർ ചോദ്യം ചെയ്തിട്ടും പെൺകുട്ടിയെ മാറ്റാൻ ഇയാൾ തയാറായില്ലെന്നാണ് റിപ്പോർട്ട്.
ഇന്ന് രാത്രി എട്ട് മണിയോടെയാണ് പെൺകുട്ടിയെ പട്ടാമ്പി തൃത്താല കരിമ്പിനക്കടവ് ബിവറേജ് ഔട്ട്‌ലറ്റിന്റെ പ്രീമിയം കൗണ്ടറിൽ പെൺകുട്ടിയെ ക്യൂ നിർത്തിയത്. ക്യൂവിൽ ഉണ്ടായിരുന്ന മാറ്റൊരാൾ എടുത്ത ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. എന്നാൽ പെൺകുട്ടിയെയും കൂടെ വന്നയാളിനെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
Post Your Comments