News

വിദ്യാർഥികളേക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ച് തമിഴ്‌നാട് ഗവർണർ: വിവാദം

ഗവർണറുടെ നടപടിക്കെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്.

മധുര: വിദ്യാർഥികളേക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ച് തമിഴ്‌നാട് ഗവർണർ ആർ.എൻ. രവി. മധുരയിലെ സ്വകാര്യ എഞ്ചിനിയറിങ് കോളജിൽ നടന്ന പരിപാടിക്കിടെയാണ് ​ഗവർണർ വിദ്യാർഥികളോട് ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടത്. ഗവർണറുടെ നടപടിക്കെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്.

​കോളേജ് ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ ഗവർണർ വിദ്യാർത്ഥികളോടുള്ള തൻ്റെ പ്രസംഗം അവസാനിപ്പിച്ചത് ജയ് ശ്രീറാം വിളിക്കണമെന്ന അപ്രതീക്ഷിതമായ ആഹ്വാനത്തോടെയായിരുന്നു. ​ ഇത് ചില വിദ്യാർത്ഥികൾ ഏറ്റെടുക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ആർഎസ്എസിൻ്റെയും ബിജെപിയുടെയും ഭാഷയിൽ സംസാരിച്ച ഗവർണറുടെ പരാമർശം അപലപനീയമാണെന്ന് കോൺഗ്രസ് എംഎൽഎ ജെഎംഎച്ച് ഹസൻ മൗലാന പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button