രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ മൊബൈൽ റീചാർജ് നിരക്കുകൾ വർദ്ധിപ്പിച്ചു. 28 ദിവസം കാലാവധിയുള്ള റീചാർജ് നിരക്കുകളാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഹരിയാന, ഒഡീഷ സംസ്ഥാനങ്ങളിലാണ് പുതുക്കിയ നിരക്കുകൾ ബാധകമാവുക. അതേസമയം, അധികം വൈകാതെ തന്നെ മറ്റു സർക്കിളുകളിലും ഈ നിരക്കുകൾ നടപ്പാക്കാൻ സാധ്യതയുണ്ട്.
പ്രതിമാസ പ്ലാനിനുള്ള മിനിമം റീചാർജ് നിരക്ക് ഏകദേശം 57 ശതമാനം വർദ്ധിപ്പിച്ച് 155 രൂപയാക്കി. നിലവിൽ, മിനിമം റീചാർജ് പ്ലാൻ 99 രൂപയാണ്. എന്നാൽ, നിരക്കുകൾ പുതുക്കിയതോടെ ഹരിയാനയിലും ഒഡീഷയിലും പ്രതിമാസം 155 രൂപയ്ക്ക് റീചാർജ് ചെയ്യണം. ഈ പ്ലാനിൽ അൺലിമിറ്റഡ് കോളിംഗ്, 1 ജിബി ഡാറ്റ, 300 എസ്എംഎസുകൾ എന്നിവയാണ് ലഭിക്കുക.
Also Read: ഗവർണറെ സർവകലാശാല ചാൻസലർ പദവിയിൽ നിന്ന് നീക്കാനുള്ള ഓർഡിനൻസ് ഗവർണർ മടക്കി അയച്ചു
28 ദിവസത്തെ 155 രൂപയ്ക്ക് താഴെയുള്ള എല്ലാ കോളിംഗ് പ്ലാനുകളും എസ്എംഎസും ഡാറ്റയും അവസാനിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. എന്നാൽ, കമ്പനി ഇത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല. ഇത്തരത്തിൽ പ്രതിമാസ പ്ലാനുകൾ ഒഴിവാക്കുന്നതോടെ, എസ്എംഎസ് ലഭിക്കുന്നതിന് പോലും ഉപഭോക്താവ് 155 രൂപയ്ക്ക് റീചാർജ് ചെയ്യേണ്ടിവരും. ഇത് വലിയ വിഭാഗം വരിക്കാരെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
Post Your Comments