ThiruvananthapuramKeralaNattuvarthaLatest NewsNews

പ്രായപൂർത്തിയാകാത്ത രണ്ടു പെണ്മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെയും കാമുകനെയും കാട്ടാക്കട പോലീസ് പിടികൂടി

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത രണ്ടു പെണ്മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെയും കാമുകനെയും കാട്ടാക്കട പോലീസ് പിടികൂടി. ചന്ദ്രമംഗലം ഇളവന്‍കോണം വാസുദേവ വിലാസത്തില്‍ ശ്രീജ(35), കാമുകന്‍ കൊല്ലം പുന്തലത്താഴം സ്വദേശി സുനീഷ് (31)എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്‌. മൂന്ന് ദിവസം മുന്‍പാണ് ശ്രീജ കാമുകനൊപ്പം പോയതെന്ന് പൊലീസ് പറഞ്ഞു.

Also Read:മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക ഒഴിവ്

സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട സുനീഷ് എന്ന യുവാവിനൊപ്പമാണ് യുവതി പോയതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ കൊല്ലത്ത് നിന്ന് പിടിയിലായ ഇരുവരെയും കാട്ടാക്കട കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. മക്കളെ ഉപേക്ഷിച്ചതിനു ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരം കേസെടുത്തതായി പൊലീസ് പറഞ്ഞു.

അതേസമയം, സാമൂഹ്യ മാധ്യമങ്ങൾ വഴി നിരവധി തട്ടിപ്പുകളും മനുഷ്യാവകാശ ലംഘനങ്ങളുമാണ് നടക്കുന്നത്. നിരവധി സ്ത്രീകളാണ് ഇത്തരത്തിൽ കുട്ടികളെ ഉപേക്ഷിച്ചും മറ്റും കടന്ന് കളയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button