KeralaLatest NewsNews

ഹോട്ടലിൽ നിന്ന് ഓടിയത് ഗുണ്ടകൾ എന്ന് കരുതി : ചോദ്യം ചെയ്യലിൽ മറുപടിയുമായി ഷൈൻ ടോം ചാക്കോ

മൂന്ന് എസിപിമാരുടെ നേതൃത്വത്തിലാണ് ഷൈനിനെ ചോദ്യം ചെയ്യുന്നത്

കൊച്ചി: ചോദ്യം ചെയ്യലിൽ മറുപടിയുമായി ഷൈൻ ടോം ചാക്കോ. ഹോട്ടലിൽ നിന്ന് ഓടിയത് ഗുണ്ടകൾ എന്ന് കരുതിയാണെന്ന് നടൻ ഷൈൻ ടോം ചാക്കോ പറഞ്ഞു. ‘സിനിമ മേഖലയിൽ തനിക്ക് ശത്രുക്കൾ ഉണ്ട്. തന്റെ വളർച്ച ഇഷ്ടപ്പെടാത്തവരുണ്ട്. അവരാണെന്ന് കരുതിയാണ് പേടിച്ച് ഓടിയത്. ഡാൻസാഫ് ആണെന്ന് കരുതിയില്ല’- ഷൈൻ പറഞ്ഞു.

മൂന്ന് എസിപിമാരുടെ നേതൃത്വത്തിലാണ് ഷൈനിനെ ചോദ്യം ചെയ്യുന്നത്. പിതാവിനും അഭിഭാഷകനുമൊപ്പമാണ് ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായത്. 32 ചോദ്യങ്ങളാണ് ഷൈനിന് വേണ്ടി പോലീസ് തയ്യാറാക്കി വെച്ചിരിക്കുന്നത്.

ചില ചോദ്യങ്ങൾക്ക് ഷൈൻ കൃത്യമായി മറുപടി നൽകുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button