
കൊച്ചി : നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരെ ലഹരി ഉപയോഗത്തിന് കേസെടുത്ത് പോലീസ്. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ലഹരി ഉപയോഗത്തിനും ഗൂഢാലോചനക്കുമാണ് കേസ്.
നടനെ വൈദ്യപരിശോധനക്കായി ഉടന്‍ ആശുപത്രിയിലേക്ക് മാറ്റും. ഷെെനിന്‍റെ മൊഴികളില്‍ വെെരുദ്ധ്യമുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. എന്‍ ഡി പി എസ് നിയമത്തിലെ സെക്ഷന്‍ 27,29 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ലഹരി ഉപയോഗത്തിന് നടി വിന്‍സിയുടേതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നേരിടുന്ന നടന്‍ ഷൈന്‍ ടോം ചാക്കോ ഇന്ന് രാവിലെയാണ് എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ ഹാജരായത്.
ലഹരി റെയ്ഡിനിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയതിന്റെ കാരണം നേരിട്ട് ഹാജരാക്കണമെന്ന് നിര്‍ദ്ദേശിച്ച് കൊണ്ടാണ് പോലീസ് ഇന്നലെ ഷൈന്‍ ടോം ചാക്കോയ്ക്ക് നോട്ടീസ് നല്‍കിയത്.
Post Your Comments