വയനാട്: അമ്പലവയലില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറിയിൽ നിന്നും അല്‍ഫാം കഴിച്ച 15 പേർക്ക് ഭക്ഷ്യ വിഷബാധ. വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ട 15 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ നിന്നും ഭക്ഷണം കഴിച്ച ആളുകളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
Also Read:പെട്രോളിയം സെസിലൂടെ കേരളത്തിന് ലഭിച്ചത് 2673.71 കോടി : കിഫ്ബിയിലും കൊടികളെത്തി, കണക്കുകൾ നിയമസഭയിൽ
അമ്പലവയലിലെ ഫേമസ് ബേക്കറിയില്‍നിന്ന് അല്‍ഫാം കഴിച്ചതോടെയാണ് ഇവർക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായത്. ബുധനാഴ്ച ബേക്കറിയില്‍നിന്ന് അല്‍ഫാം കഴിച്ച റെസ്റ്റ് ഹൗസ് സ്വദേശികളായ ചേലക്കാട് വീട്ടില്‍ ഉഷ(43), മക്കളായ വത്സരാജ്(21), മരുമകള്‍ ഷഹന ഷെറിന്‍ എന്നിവര്‍ ഇപ്പോഴും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേസമയം, ആരോഗ്യവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി ബേക്കറി താത്ക്കാലികമായി അടച്ചു പൂട്ടി. ഫുഡ് ആന്‍ഡ് സേഫ്റ്റി എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും ബേകറിയിലെത്തി പരിശോധന നടത്തി. എന്താണ് സംഭവിച്ചതെന്ന് സാമ്പിള്‍ പരിശോധന റിപ്പോര്‍ട്ട് വന്നതിന് ശേഷമേ പറയാൻ കഴിയൂ എന്ന് ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചിട്ടുണ്ട്.
Post Your Comments