Kerala

ബസ് ജീവനക്കാർ മർദിച്ച ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ച സംഭവം: പ്രതിയായ ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

മഞ്ചേരി: ബസ് ജീവനക്കാരുടെ മർദനമേറ്റ് ഓട്ടോ ഡ്രൈവർ മരിച്ച കേസിൽ പ്രതിയായ സ്വകാര്യ ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി–തിരൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവറായിരുന്നു ഇയാൾ. ഓട്ടോ ഡ്രൈവർ മരിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.

വേട്ടേക്കോട് പുള്ളിയിലങ്ങാടി കളത്തിങ്ങൽ പടി രവിയുടെ മകൻ കോന്തേരി ഷിജു (37) ആണ് മരിച്ചത് കഴിഞ്ഞ മാസം ഏഴിനായിരുന്നു ഒതുക്കുങ്ങൽ വെസ്റ്റ് കോഡൂരിൽ ബസ് ജീവനക്കാരുടെ മർദനമേറ്റ് ഓട്ടോ ‍ഡ്രൈവറായ അബ്ദുൽ ലത്തീഫ് കുഴഞ്ഞുവീണ് മരിച്ചത്.

യാത്രക്കാരെ കയറ്റിയതുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരുമായുണ്ടായ തർക്കത്തെ തുടർന്നാണ് അബ്ദുൽ ലത്തീഫ് കുഴഞ്ഞുവീണ് മരിച്ചത്. ഷിജുവിനു പുറമെ കണ്ടക്ടര്‌, ക്ലീനർ എന്നിവർക്കെതിരെയും സംഭവത്തിൽ കേസെടുത്തിരുന്നു. സംഭവത്തെ തുടർന്ന് പിടിയിലായ ഷിജു ജാമ്യത്തിലിറങ്ങിയ ശേഷമാണ് ജീവനൊടുക്കിയത്.

മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിപ്പടിയിലെ സ്വകാര്യ ലോഡ്ജിലാണ് ഇന്ന് ഉച്ചയ്ക്കാണ് ഷിജുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടാണ് ഷിജു ഈ ലോഡ്ജിൽ മുറിയെടുത്തത്. ശനിയാഴ്ച ഉച്ചയായിട്ടും വാതിൽ തുറക്കാത്തതോടെ തുടർന്ന് ലോഡ്ജ് ഉടമ വിവരം പോലിസിനെ അറിയിച്ചു. തുടന്ന് സ്ഥലത്തെത്തിയപോലീസ് വാതിൽ തുറന്ന് അകത്തുകയറിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ ഷിജുവിന്റെ മൃതദേഹം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button