ThrissurLatest NewsKeralaNattuvarthaNewsIndia

ഫുട്ബോള്‍ കളി കഴിഞ്ഞ് കൈകാല്‍ കഴുകാന്‍ വേണ്ടി പുഴയിലിറങ്ങിയ രണ്ടു കുട്ടികളെ കാണാതായി

തൃശ്ശൂർ: ഫുട്ബോള്‍ കളി കഴിഞ്ഞ് കൈകാല്‍ കഴുകാന്‍ വേണ്ടി പുഴയിലിറങ്ങിയ രണ്ടു കുട്ടികളെ കാണാതായി. തൃ​ശൂർ സ്വദേശികളായ ഗൗതം (14), ഷിജിന്‍ (15) എന്നിവരെയാണ് കാണാതായത്. ആറാട്ടുപുഴ മന്ദാരക്കടവിലാണ് കുട്ടികൾ കൈകാല്‍ കഴുകാനിറങ്ങിയത്. നാട്ടുകാരടക്കമുള്ളവര്‍ പ്രദേശത്ത് ഇപ്പോൾ തിരച്ചില്‍ തുടരുകയാണ്.

Also Read:വാക്‌സിൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം വേണ്ടെന്ന് ഹർജി: ഗാന്ധിയുടെ ചിത്രം നീക്കം ചെയ്യാൻ കഴിയുമോയെന്ന് മറുചോദ്യം

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോട് കൂടിയായിരുന്നു സംഭവം. പുഴയുടെ സമീപത്തുള്ള ഗ്രൗണ്ടില്‍ ഫുട്ബോള്‍ കളി കഴിഞ്ഞ് കൈകാല്‍ കഴുകാന്‍ വേണ്ടി മന്ദാരക്കടവില്‍ എത്തിയതാണ് കുട്ടികള്‍. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ പുഴയിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നു.

അതേസമയം, കാലവർഷം ശക്തമായതിനെ തുടർന്ന് സംസ്ഥാനത്തെ പലയിടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. കേരളം, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ അതിവര്‍ഷത്തിന് സാക്ഷ്യം വഹിച്ചു. പൊതുവെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പിന്‍വാങ്ങുന്ന ഒക്ടോബറിലാണ് കേരളത്തില്‍ അതിവര്‍ഷമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button