Latest NewsNewsIndia

കശ്മീരിൽ പ്രതിഷേധം അലയടിക്കുന്നു : കൂറ്റന്‍ പ്രതിഷേധ റാലി സംഘടിപ്പിച്ച് ജനങ്ങൾ : പാക് പതാക കത്തിച്ചു

പ്ലക്കാര്‍ഡുകള്‍ കൈയിലേന്തിയും പാക്കിസ്ഥാനെതിരേ മുദ്രാവാക്യം വിളിച്ചുമായിരുന്നു പ്രതിഷേധം

ശ്രീനഗര്‍ : പഹല്‍ഗാം ഭീകരാക്രമണത്തില്‍ കശ്മീരിലെങ്ങും പ്രതിഷേധം. ജമ്മുവിലും കശ്മീരിലും ജനങ്ങള്‍ തെരുവിലിറങ്ങി. കൂറ്റന്‍ പ്രതിഷേധ റാലി നടന്നു.

പ്ലക്കാര്‍ഡുകള്‍ കൈയിലേന്തിയും പാക്കിസ്ഥാനെതിരേ മുദ്രാവാക്യം വിളിച്ചുമായിരുന്നു പ്രതിഷേധം. ജമ്മുവിലെ ഉധംപൂരില്‍ പാക് പതാക കത്തിച്ചും പ്രദേശവാസികള്‍ പ്രതിഷേധിച്ചു.

ഭീകരാക്രമണത്തിനെതിരായ ഒരു കടുത്ത ദൃശ്യ പ്രതിഷേധമായി ബുധനാഴ്ച കശ്മീരിലെ പ്രമുഖ പത്രങ്ങളുടെ മുന്‍ പേജുകള്‍ കറുത്ത നിറത്തില്‍ പ്രസിദ്ധീകരിച്ചു.

ഗ്രേറ്റര്‍ കശ്മീര്‍, റൈസിംഗ് കശ്മീര്‍, കശ്മീര്‍ ഉസ്മ, അഫ്താബ്, തൈമീല്‍ ഇര്‍ഷാദ് എന്നിവയുള്‍പ്പെടെയുള്ള ഇംഗ്ലീഷ്, ഉറുദു ദിനപത്രങ്ങള്‍ പരമ്പരാഗത രൂപകല്‍പ്പന ഉപേക്ഷിച്ച് ഇരുണ്ട കറുത്ത പശ്ചാത്തലം തിരഞ്ഞെടുത്തു, തലക്കെട്ടുകളും എഡിറ്റോറിയലുകളും വെള്ളയിലും ചുവപ്പിലും അച്ചടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button