Latest NewsKeralaNattuvarthaNewsIndia

വാക്‌സിൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം വേണ്ടെന്ന് ഹർജി: ഗാന്ധിയുടെ ചിത്രം നീക്കം ചെയ്യാൻ കഴിയുമോയെന്ന് മറുചോദ്യം

കൊച്ചി: വാക്‌സിനേഷന്‍ സര്‍ട്ടിഫി‌ക്കറ്റില്‍ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്നാവശ്യപ്പെട്ട് പീ‌റ്റര്‍ മാലിപ്പറമ്പില്‍ എന്നയാൾ നല്‍കിയ ഹര്‍ജിയില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. ഇത് അപകടകരമായ ആവശ്യമാണ്, നാളെ താന്‍ അദ്ധ്വാനിച്ച്‌ നേടിയ നോട്ടില്‍ നിന്ന് മഹാത്മാഗാന്ധിയുടെ ചിത്രം നീക്കം ചെയ്യണമെന്ന് പറയും പോലെയാണിതെന്ന് ഹര്‍ജി പരിഗണിച്ച ജസ്‌റ്റിസ് എന്‍. നാഗേഷ് പറഞ്ഞു.

Also Read:നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയില്‍ അവസരം: നവംബര്‍ 30 വരെ അപേക്ഷിക്കാം

അതേസമയം, ഇതൊരു ശരിയായ ചോദ്യമാണെന്ന് പീ‌റ്റര്‍ മാലിപ്പറമ്പിന് വേണ്ടി ഹാജരായ അഡ്വ. അജിത് ജോയി വാദിച്ചു. റിസര്‍വ് ബാങ്ക് നിയമങ്ങളനുസരിച്ചാണ് ഗാന്ധിയുടെ ചിത്രം നോട്ടില്‍ പതിപ്പിച്ചത്. എന്നാല്‍ യാതൊരു നിയമ പരിരക്ഷയുമില്ലാതെയാണ് കൊവിഡ് സര്‍ട്ടിഫിക്ക‌റ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തിയതെന്നും പീ‌റ്റര്‍ മാലിപ്പറമ്പിന് വേണ്ടി ഹാജരായ അഡ്വ. അജിത് ജോയി വാദിച്ചു.

ഒരാള്‍ സ്വകാര്യമായി ആശുപത്രിയില്‍ നിന്നെടുക്കുന്ന സര്‍ട്ടിഫിക്ക‌റ്റില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ എന്തിനെന്നും ഫോട്ടോ ഒഴിവാക്കണമെന്നുമാണ് പീറ്റർ മാലിപ്പറമ്പ് നൽകിയ ഹർജിയിൽ ചോദിച്ചത്. കേസില്‍ കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ സമയം ആവശ്യപ്പെട്ടതോടെ വാദം നവംബര്‍ 23ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button