ആലപ്പുഴ: തോട്ടപ്പള്ളിയിലെ സിപിഎം നേതാവ് സജീവന്റെ നേതാവിന്റെ തിരോധാനത്തില്‍ പൊലീസിനോട് ഹൈക്കോടതി വിശദീകരണം തേടി. സിപിഎം പൂത്തോപ്പ് ബ്രാഞ്ച് അംഗം സജീവന്റെ ഭാര്യ സവിതയുടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. സജീവനെ കാണാതായിട്ട് ഒരുമാസം പിന്നിടുമ്പോൾ പാർട്ടിയ്ക്ക് ഇതിൽ പങ്കുണ്ടോ എന്ന സംശയം ബാലപ്പെട്ടു വരുന്നതായി കുടുംബം അറിയിച്ചു.
Also Read:വൈറ്റ്ഹെഡ്സ് ഒഴിവാക്കാൻ ചില പൊടിക്കൈകള്‍ ഇതാ!
മത്സ്യത്തൊഴിലാളിയായ സജീവനെ സെപ്റ്റംബര്‍ 29നാണ് കാണാതാകുന്നത്. സി പി ഐ എം പ്രാദേശിക സമ്മേളനങ്ങൾ തുടങ്ങാനിരിക്കെ കാണാതായത് വലിയ സംശയങ്ങൾക്ക് വഴിവച്ചിരുന്നു. എന്നാൽ ഒരുമാസം കഴിഞ്ഞിട്ടും പൊലീസിന് സൂചനകള്‍ ഒന്നും കിട്ടിയില്ല. ഇതിനെത്തുടർന്ന് കുടുംബം ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച കോടതി പൊലീസിന് നോട്ടീസ് അയച്ചു. ഡിജിപിക്കടക്കം അയച്ച നോട്ടീസില്‍ ഒരാഴ്ചക്കകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. ബ്രാഞ്ച് സമ്മേളനത്തിന്റെ തലേന്ന് സജീവനെ കാണാതായതിന് പിന്നില്‍ സിപിഎമ്മിലെ വിഭാഗീയതയെന്നാണ് ബന്ധുക്കളുടെ ആരോപണം.
Post Your Comments