ThiruvananthapuramLatest NewsKeralaNattuvarthaNewsIndia

ഷോളയാര്‍ ഡാം തുറന്നു, താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: ഷോളയാര്‍ ഡാം തുറന്നതോടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിണമെന്ന് നിർദ്ദേശം. ചാലക്കുടിയില്‍ വൈകീട്ട്​ നാല്​ മണിയോടെ വെള്ളമെത്തും. ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രതപാലിക്കണമെന്ന്​ അധികൃതര്‍ അറിയിച്ചു.

Also Read:പാർട്ടി പ്രവർത്തകയെ ബലാത്സംഗം ചെയ്‌ത കോൺഗ്രസ് നേതാവിന്റെ മകന് ലുക്ക്ഔട്ട് നോട്ടീസ്, പ്രതിഫല തുക വർധിപ്പിച്ചു

അതേസമയം, ഇടുക്കി അണക്കെട്ടില്‍ രാവിലെ ഏഴുമണി മുതല്‍ ഓറഞ്ച്​ അലര്‍ട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് മണിയോടെ ജലനിരപ്പ് 2396.86 അടിയില്‍ എത്തിയതിനെ തുടര്‍ന്നാണ്​ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

വൃഷ്​ടി പ്രദേശങ്ങളിൽ തുടര്‍ച്ചയായി ലഭിക്കുന്ന അതിശക്തമായ മഴയാണ് ജലനിരപ്പ് ഉയരാൻ കാരണമാകുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്​. ജലനിരപ്പ് 133 അടി പിന്നിട്ടു. എറണാകുളം ഇടമലയാര്‍ അണക്കെട്ടില്‍ ബ്ലുഅലര്‍ട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്ക് ശമനമുണ്ടെങ്കിലും വീണ്ടും വരും ദിവസങ്ങളിൽ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button