തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റക്കാരനല്ലെന്ന് കാണിച്ച് മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ രംഗത്തു വന്നതോടെ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചകൾ രൂക്ഷമാകുന്നു. ശ്രീലേഖയോട് നേരിട്ടുതന്നെ പ്രതികരിച്ചുവെന്നാണ് ഡബ്ബിംഗ് ആര്‍ട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മി പ്രതികരിച്ചത്. ശ്രീലേഖയ്ക്ക് ഫേമസ് ആവണമെന്നാണ് ആഗ്രഹം. അതിനു വേണ്ടി ചെയ്യുന്നതാണിതെന്നും, മറുപടി നേരിട്ട് കൊടുത്തിട്ടുണ്ടെന്നും ഭാഗ്യലക്ഷ്‌മി പറഞ്ഞു.
Also Read:ഞാനായിരുന്നു ടീമിനെ തെരഞ്ഞെടുക്കുന്നതെങ്കില്‍ കോഹ്‌ലിയെ അന്തിമ ഇലവനില്‍ കളിപ്പിക്കില്ല: അജയ് ജഡേജ
‘എനിക്ക് വളരെ ബഹുമാനമുണ്ടായിരുന്ന ആളായിരുന്നു ശ്രീലേഖ, എന്നാല്‍ അവരുടെ പ്രതികരണം കേട്ടപ്പോള്‍ വാട്‌സാപ്പ് വഴി വ്യക്തിപരമായി തന്നെ വിമര്‍ശനം നടത്തി. വളരെ സങ്കടമുള്ള കാര്യമാണ്. ഇങ്ങനെയുള്ള പ്രതികളെ അവര്‍ ഏതൊക്കെ രീതിയില്‍ സംരക്ഷിച്ചിരിക്കാം എന്നു തോന്നിപ്പോകുന്നുണ്ട്. ദിലീപ് കുറ്റം ചെയ‌്‌തോ ഇല്ലയോ എന്ന് കേസ് തീരുമ്പോള്‍ നമ്മള്‍ മനസ്സിലാകും. അതുവരെ അയാള്‍ കുറ്റവാളിയുടെ സ്ഥാനത്തു നില്‍ക്കുന്നയാളാണ്. ഈ നിമിഷം വരെ ശ്രീലേഖ എന്ന വ്യക്തി ആ പെണ്‍കുട്ടിയെ വിളിച്ചു സംസാരിച്ചിട്ടില്ല. വെറും പ്രശസ്തിക്ക് വേണ്ടി ചെയ്യുന്ന കാര്യമാണിത്’, ഭാഗ്യലക്ഷ്‌മി വ്യക്തമാക്കി.
അതേസമയം, സംഭവത്തിൽ ദിലീപിനെതിരെ ഗൂഡാലോചനകൾ നടന്നിട്ടുണ്ടെന്നാണ് ശ്രീലേഖ സൂചിപ്പിക്കുന്നത്. വ്യാജ തെളിവുകൾ നടനെതിരെ കെട്ടിച്ചമച്ചുവെന്നും, കേസിൽ ഉൾപ്പെടുത്താൻ ശ്രമിച്ചെന്നും ശ്രീലേഖ വെളിപ്പെടുത്തിയിട്ടുണ്ട്.
Post Your Comments