MollywoodLatest NewsKeralaCinemaNattuvarthaNewsIndia

ചോദിക്കുന്നതിൽ വിഷമമുണ്ട്, സിനിമ പൂർത്തിയാക്കാൻ സഹായിക്കണം: അലി അക്ബർ

തിരുവനന്തപുരം: സിനിമ പൂർത്തിയാക്കാൻ സഹായിക്കണമെന്ന അഭ്യർഥനയുമായി സംവിധായകൻ അലി അക്ബർ. 1921 പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിന് വേണ്ടിയാണ് അലി അക്ബർ രംഗത്തെത്തിയിരിക്കുന്നത്. സ്വാതന്ത്ര്യ സമരനായകന്‍ എന്ന പേരിൽ വീരപരിവേഷം ചാര്‍ത്തിയിട്ടുള്ള വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തിലെ യാഥാർഥ്യം തുറന്നു കാണിക്കാനാണ് അലി അക്ബറിന്റെ സിനിമ ശ്രമിക്കുന്നത്.

Also Read:സൂരജ് ചതിയൻ, നോട്ടം പണത്തിലും സ്വര്‍ണത്തിലും മാത്രമായിരുന്നു: ഉത്രയുടെ സഹോദരന്‍

ഹിന്ദു കൂട്ടക്കൊല നടന്ന 1921 ലെ മലബാർ കലാപത്തെ സിനിമയാക്കുന്നതിലൂടെ ചരിത്രം തിരുത്തിയെഴുതുകയാണ് അലി അക്ബർ എന്ന സംവിധായകൻ. എന്നാൽ സിനിമ പൂർത്തിയാക്കാൻ ഇനിയും പണം വേണമെന്നാണ് ഇപ്പോൾ സംവിധായകന്റെ അഭ്യർഥന.

‘തിരക്കിലാണ്. തീര്‍ക്കണ്ടേ നമ്മുടെ സിനിമ. ആര്‍ക്കും മറുപടി അയക്കാന്‍ കഴിയുന്നില്ല, ക്ഷമിക്കണം. അതിരാവിലെ ജോലി തുടങ്ങും അര്‍ദ്ധ രാത്രിവരെ തുടരും. ഇനിയും അല്പം മുന്‍പോട്ട് പോവാനുണ്ട്, അതിനുള്ള സഹായം വേണം. സഹായം അഭ്യര്‍ത്ഥിക്കുന്നതില്‍ വൈഷ്യമ്മമുണ്ട്. കൂടെ നില്‍ക്കണം. നന്മയുണ്ടാകട്ടെ’, അലി അക്ബർ ഫേസ്ബുക്കിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button