കൊല്ലം :ഉത്ര വധക്കേസില്‍ പ്രതി സൂരജിനെതിരെ ഉത്രയുടെ സഹോദരന്‍ വിഷു. സൂരജ് ചതിയനാണ്. സഹോദരിയെ വിവാഹം കഴിച്ച സൂരജിന്റെ നോട്ടം പണത്തിലും സ്വര്‍ണത്തിലും മാത്രമായിരുന്നു എന്നും വിഷു പറഞ്ഞു. തന്റെ സഹോദരിയെ സൂരജ് ചതിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും വിഷു ആരോപിച്ചു.
കൊലപാതകം നടന്നത് അഞ്ചലിലെ വീട്ടിലായതുകൊണ്ട് മാത്രമാണ് സൂരജിന്റെ മാതാപിതാക്കള്‍ കേസില്‍ നിന്ന് രക്ഷപ്പെട്ടത്. ഇല്ലായിരുന്നുവെങ്കില്‍ അവരുടെ കൂടി സഹായം കൊലപാതക ദിവസം ഉണ്ടാകുമായിരുന്നുവെന്നും ഉത്രയുടെ സഹോദരന്‍ പറഞ്ഞു.
Read Also : മയക്കുമരുന്ന് വിതരണം ചെയ്തത് ബോളിവുഡ് നടന്മാര്‍, ഷാരൂഖിന്റെ ഡ്രൈവറെ ചോദ്യം ചെയ്തു, ആര്യന് കിട്ടിയത് ഇങ്ങനെ
അതേസമയം, കൊല്ലം സെഷന്‍സ് കോടതി ഇന്ന് കേസിന്റെ വിധി പറയാനിരിക്കെ അതേക്കുറിച്ച് പ്രതികരിക്കാന്‍ സൂരജിന്റെ കുടുംബം തയ്യാറായില്ല.
Post Your Comments