KozhikodeKeralaNattuvarthaLatest NewsIndiaNews

കോഴിക്കോട് തെരുവുനായയുടെ കടിയേറ്റ ഏഴുവയസ്സുകാരന്‍ പേവിഷബാധയേറ്റ് മരിച്ചു.

അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ധർ

കോഴിക്കോട്: തെരുവുനായയുടെ കടിയേറ്റ ഏഴുവയസ്സുകാരന്‍ പേവിഷബാധയേറ്റ് മരിച്ചു. വീട്ടുമുറ്റത്തുവച്ചാണ് കുട്ടിയ്ക്ക് നായയുടെ കടിയേറ്റത്. ആലന്തട്ട എ.യു.പി. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി എം.കെ.ആനന്ദാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് മരിച്ചത്. സെപ്റ്റംബര്‍ 13-നാണ് ആനന്ദിന് തെരുവുനായയുടെ കടിയേറ്റത്. കളിച്ചുകൊണ്ടിരിക്കെ കണ്ണിന് സമീപത്താണ് കടിയേറ്റത്. നായ ഉടന്‍ ഓടിപ്പോവുകയായിരുന്നു.

Also Read:‘എം’ ഫോർ എംഡിഎംഎ: രഹസ്യകോഡ് പറഞ്ഞാല്‍ മതി, ഇവർ ലഹരിമരുന്ന് ഒടനെത്തിക്കും …

ആലന്തട്ട എരിക്കോട്ട് പൊയിലിലെ തോമസിന്റെയും ബിന്ദുവിന്റെയും മകനാണ് ആനന്ദ്. തെരുവുനായ കടിച്ചതിനെ തുടർന്ന് കുട്ടിയ്ക്ക് മൂന്ന് കുത്തിവെപ്പെടുത്തിരുന്നു. നാലാമത്തെ കുത്തിവെപ്പ് അടുത്തയാഴ്ച എടുക്കാനിരിക്കെയാണ് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. മൂന്നുദിവസം മുന്‍പ്‌ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

അതേസമയം, സംസ്ഥാനത്ത് പേവിഷ ബാധ മൂലമുള്ള മരണങ്ങൾ ഇടയ്ക്ക് വച്ച് റിപ്പോർട്ട്‌ ചെയ്തിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button