കോഴിക്കോട്: പ്രളയബാധിതർക്കുള്ള ഫണ്ട് തട്ടിപ്പ് പുറത്തുവന്നതോടെ കോഴിക്കോട് ജില്ലയിലെ പ്രളയബാധിതര്‍ ഇനിയെങ്കിലും നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ്. പ്രളയം കഴിഞ്ഞ് വർഷങ്ങൾ കടന്ന് പോയിട്ടും അനവധി കുടുംബങ്ങളാണ് വീടും കുടുംബവും നഷ്ടപ്പെട്ടവരും പരിക്ക് പറ്റിയവരുമായി ജില്ലയിലുള്ളത്. പ്രളയത്തില്‍ വീടിനകത്ത് മുട്ടറ്റം വെള്ളം കയറി ദിവസങ്ങളോളം മാറി താമസിച്ച മാവൂര്‍ പാറക്കല്‍ സ്വദേശി ഉണ്ണിമൊയ്തീനും കുടുംബവും. ഇവർ അടിയന്തര ധനസഹായമായ പതിനായിരം രൂപ ലഭിക്കാനായി സര്‍ക്കാര്‍ ഓഫീസുകള്‍ നിരന്തരം കയറിയിറങ്ങി, മുഖ്യമന്ത്രിക്കടക്കം നിവേദനം നല്‍കി കാത്തിരുന്നു പക്ഷേ പണം മാത്രം ഇതുവരെ അക്കൗണ്ടിലെത്തിയില്ല.
Also Read:എസ്പിയുമായി സഖ്യം പാളി, പൊളിച്ചത് ന്യൂനപക്ഷ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ: ആശങ്കയിൽ പ്രിയങ്ക
കോഴിക്കോട് താലൂക്കില്‍ മാത്രം ആയിരത്തിലധികം പേര്‍ക്കാണ് അടിയന്തര സഹായം ലഭിക്കാനുള്ളത്. ഒരുകോടി പതിനേഴ് ലക്ഷം രൂപയാണ് വിതരണം ചെയ്യാതെ ട്രഷറി അക്കൗണ്ടില്‍ കിടക്കുന്നതെന്നാണ് പരിശോധനയിലെ കണ്ടെത്തല്‍. വളരെ പ്രതീക്ഷകളോടെയാണ് ഒന്നിനും തികയില്ലെങ്കിലും ഈ പതിനായിരം രൂപയ്ക്ക് വേണ്ടി ദുരിത ബാധിതർ കാത്തിരിക്കുന്നത്.
അതേസമയം, ഇത് ഒരു ജില്ലയിലെ മാത്രം പ്രശ്നമല്ല. സംസ്ഥാനത്തെ പല ജില്ലകളിലും പലയിടങ്ങളിലും ഇതേ പ്രശ്നം നിലനിൽക്കുന്നുണ്ട്. സംഭവത്തിൽ അധികൃതർക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.
Post Your Comments