KollamKeralaNattuvarthaLatest NewsNews

കേരളത്തിലെ ഏറ്റവും അപൂര്‍വ്വമായ മത്സ്യം ഏതാണെന്നറിയാമോ?: സുവോളജിക്കല്‍ സര്‍വേ ഓഫ്​ ഇന്ത്യയുടെ റിപ്പോർട്ട്‌ പുറത്ത്

തൃ​ശൂ​ര്‍: കേരളത്തിലെ ഏറ്റവും അപൂര്‍വ്വമായ മത്സ്യത്തെ പരിചയപ്പെടുത്തിക്കൊണ്ട് സുവോളജിക്കല്‍ സര്‍വേ ഓഫ്​ ഇന്ത്യയുടെ റിപ്പോർട്ട്‌ പുറത്ത്. 2020ലെ ​പു​തു​ജീ​വി​വ​ര്‍​ഗ​ങ്ങ​ളി​ല്‍ ​ കൊ​ല്ലം ക​ട​ല്‍​ത്തീ​ര​ത്തു​നി​ന്ന്​ ക​ണ്ടെ​ത്തി​യ പ്ര​ത്യേ​ക മ​ത്സ്യ​വി​ഭാ​ഗ​വുമുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ‘സി​റി​യാ​സ്​ അ​ന്‍​ജാ​ലെ’ എ​ന്ന പ്ര​ത്യേ​ക ജീ​വി​വ​ര്‍​ഗ​ത്തി​ല്‍ പെ​ടു​ന്ന ഈ ​സ്നേ​ക്ക്​ ഈ​ലു​ക​ളെ ഐ.​സി.​എ.​ആ​ര്‍ – സി.​എം.​എ​ഫ്.​ആ​ര്‍.​ഐ​യി​ലെ ശാ​സ്​​ത്ര​ജ്​​ഞ​രാ​ണ്​ ലോ​ക​ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​ന്ന​ത്.

Also Read:ഐപിഎൽ: ബാംഗ്ലൂരിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തകർപ്പൻ ജയം

കൊ​ല്ലം ജില്ലയിലെ ശ​ക്തി​കു​ള​ങ്ങ​ര ഫി​ഷി​ങ് ​ഹാ​ര്‍​ബ​റി​ല്‍​നി​ന്ന്​ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്​ പോ​യ​വ​രു​ടെ പ​ക്ക​ല്‍​നി​ന്നാ​ണ്​​ വ​ലി​യ ക​ണ്ണു​ക​ളും ചെ​റി​യ കൂ​ര്‍​ത്ത മൂ​ക്കും വ്യ​ത്യ​സ്​​ത പ​ല്ലു​ക​ളു​മു​ള്ള​തും പാ​മ്പിന് സ​മാ​ന​മാ​യ​തു​മാ​യ ഈ​ലു​ക​ളെ കണ്ടെത്തിയത്. തുടർന്നായിരുന്നു മത്സ്യത്തെ പ​ഠ​ന​വി​ധേ​യ​മാ​ക്കി​യ​ത്.

സി.​എം.​എ​ഫ്.​ആ​ര്‍.​ഐ​യി​ലെ സീ​നി​യ​ര്‍ ശാ​സ്​​ത്ര​ജ്​​ഞ​യാ​യ ഡോ. ​മി​റി​യം പോ​ള്‍ ശ്രീ​റാ​മി​ന്റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പി​എ​ച്ച്‌.​ഡി വി​ദ്യാ​ര്‍​ഥി​നി ട്രീ​സ അ​ഗ​സ്​​റ്റി​ന ഈ ​ജീ​വി​വി​ഭാ​ഗ​ത്തെ പ​ഠ​ന​വി​ധേ​യ​മാ​ക്കി​യിരുന്നു. സി​റി​യാ​സ്​ വ​ര്‍​ഗ​ത്തി​ല്‍​പ്പെ​ട്ട നാ​ല്​ ഉ​പ​വ​ര്‍​ഗ​ങ്ങ​ള്‍ മാ​ത്ര​മേ ലോ​ക​ത്ത്​ ക​​ണ്ടെ​ത്തി​യി​ട്ടു​ള്ളൂ. ഇ​തി​ന്​ 147 -149 ക​ശേ​രു​ക്ക​ളു​ണ്ടെ​ന്ന പ്ര​ത്യേ​ക​ത മ​റ്റു​ ജീ​വി​ക​ളി​ല്‍​നി​ന്ന്​ ഇതിനെ വ്യ​ത്യ​സ്​​ത​മാ​ക്കു​ന്നുവെന്ന് ശാ​സ്​​ത്ര​ജ്​​ഞ​ർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button