അബുദാബി: ഐപിഎൽ പതിനാലാം സീസണിലെ രണ്ടാം പാദത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തകർപ്പൻ ജയം. ബാംഗ്ലൂരിനെതിരെ 9 വിക്കറ്റിന്റെ തകർപ്പൻ ജയവുമായി പ്ലേ ഓഫ് സാധ്യത നിലനിർത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 19 ഓവറിൽ 92 റൺസിന് ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 48 റൺസെടുത്ത ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റാണ് വിജയത്തിനരികെ കൊൽക്കത്തയ്ക്ക് നഷ്ടമായത്. അരങ്ങേറ്റക്കാരൻ വെങ്കിടേഷ് അയ്യരും (41), ആന്ദ്രെ റസലും (0) പുറത്താകാതെ നിന്നു.
ജയത്തോടെ റൺറേറ്റ് മെച്ചപ്പെടുത്തിയ കൊൽക്കത്ത ഏഴാം സ്ഥാനത്തു നിന്ന് അഞ്ചാം സ്ഥാനത്തേക്ക് കയറിയപ്പോൾ ബാംഗ്ലൂർ മൂന്നാം സ്ഥാനത്ത് തന്നെ തുടരുന്നു. നേരത്തെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആന്ദ്രെ റസലും വരുൺ ചക്രവർത്തിയും ചേർന്നാണ് ബാംഗ്ലൂരിനെ എറിഞ്ഞിട്ടത്.
Read Also:- ചര്‍മ്മം കൂടുതല്‍ വരണ്ടതാകുന്നുണ്ടോ?
13 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തിയാണ് കളിയിലെ താരം. ഇന്ന് നടക്കുന്ന മത്സരത്തിൽ പഞ്ചാബ് കിങ്‌സ് രാജസ്ഥാൻ റോയൽസിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം.
Post Your Comments