തൃശൂര്‍: കേരളത്തിലെ ഏറ്റവും അപൂര്‍വ്വമായ മത്സ്യത്തെ പരിചയപ്പെടുത്തിക്കൊണ്ട് സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പുറത്ത്. 2020ലെ പുതുജീവിവര്ഗങ്ങളില് കൊല്ലം കടല്‍ത്തീരത്തുനിന്ന് കണ്ടെത്തിയ പ്രത്യേക മത്സ്യവിഭാഗവുമുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ‘സിറിയാസ് അന്‍ജാലെ’ എന്ന പ്രത്യേക ജീവിവര്‍ഗത്തില്‍ പെടുന്ന ഈ സ്നേക്ക് ഈലുകളെ ഐ.സി.എ.ആര് – സി.എം.എഫ്.ആര്.ഐയിലെ ശാസ്ത്രജ്ഞരാണ് ലോകശ്രദ്ധയില്‍ കൊണ്ടുവന്നത്.
Also Read:ഐപിഎൽ: ബാംഗ്ലൂരിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തകർപ്പൻ ജയം
കൊല്ലം ജില്ലയിലെ ശക്തികുളങ്ങര ഫിഷിങ് ഹാര്‍ബറില്‍നിന്ന് മത്സ്യബന്ധനത്തിന് പോയവരുടെ പക്കല്‍നിന്നാണ് വലിയ കണ്ണുകളും ചെറിയ കൂര്‍ത്ത മൂക്കും വ്യത്യസ്ത പല്ലുകളുമുള്ളതും പാമ്പിന് സമാനമായതുമായ ഈലുകളെ കണ്ടെത്തിയത്. തുടർന്നായിരുന്നു മത്സ്യത്തെ പഠനവിധേയമാക്കിയത്.
സി.എം.എഫ്.ആര്.ഐയിലെ സീനിയര്‍ ശാസ്ത്രജ്ഞയായ ഡോ. മിറിയം പോള്‍ ശ്രീറാമിന്റെ മേല്‍നോട്ടത്തില്‍ പിഎച്ച്.ഡി വിദ്യാര്‍ഥിനി ട്രീസ അഗസ്റ്റിന ഈ ജീവിവിഭാഗത്തെ പഠനവിധേയമാക്കിയിരുന്നു. സിറിയാസ് വര്‍ഗത്തില്‍പ്പെട്ട നാല് ഉപവര്‍ഗങ്ങള്‍ മാത്രമേ ലോകത്ത് കണ്ടെത്തിയിട്ടുള്ളൂ. ഇതിന് 147 -149 കശേരുക്കളുണ്ടെന്ന പ്രത്യേകത മറ്റു ജീവികളില്‍നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നുവെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
Post Your Comments