News

ഇസ്ലാമിൽ ലൗ ജിഹാദ് ഇല്ല: ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല മുസ്ലിം സമുദായമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍

മതസൗഹാര്‍ദം തകര്‍ക്കുന്ന നിലപാടുകള്‍ സമസ്തയില്‍ നിന്ന് ഉണ്ടായിട്ടില്ല

കോഴിക്കോട് : പാല ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പ്രതികരിച്ച് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഒരു വിഭാത്തെ നോവിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യുന്ന രീതിയില്‍ ഒരു മത അധ്യക്ഷന്മാരുടെ ഭാഗത്ത് നിന്നും ഒരുതരത്തിലുള്ള നടപടിയും ഉണ്ടാവരുതെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ബിഷപ്പിന് അഭിപ്രായം പറയാം എന്നാല്‍, ഇത്തരം വര്‍ഗ്ഗീയ പ്രസ്താവനകളെ സര്‍ക്കാര്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘താമരശേരി രൂപത ഇറക്കിയ കൈപ്പുസ്തകത്തിലെ പരാമർശങ്ങൾ തെറ്റാണ്. ഇസ്ലാമിന് ലൗ ജിഹാദ് എന്ന പദം അപരിചിതമാണ്. ഇസ്ലാം മതം ഒരിക്കലും പ്രോത്സാഹിപ്പിക്കുന്ന ഒന്നല്ല ലൗ ജിഹാദ് . മതസൗഹാര്‍ദം തകര്‍ക്കുന്ന നിലപാടുകള്‍ സമസ്തയില്‍ നിന്ന് ഉണ്ടായിട്ടില്ല. മറ്റ് ആരെങ്കിലും  സംഘടന വിരുദ്ധമായി ചെയ്തിട്ടുണ്ടെങ്കില്‍ അത് എല്ലാ മുസ്ലിംങ്ങളുടെ പേരില്‍ കെട്ടിവെക്കരുത്. ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല മുസ്ലിം സമുദായം. മുസ്ലീംങ്ങള്‍ക്ക് ലൗജിഹാദ് , നാര്‍ക്കോട്ടിക്ക് ജിഹാദ് എന്ന അജണ്ട ഇല്ല’- ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

Read Also  :  കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 400 ൽ താഴെ പുതിയ കേസുകൾ മാത്രം

വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ക്കും, പ്രസ്താവനകള്‍ക്കും തടയിടേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവരുമായി ഇന്ന് നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button