ദുബായ്: ആരെയും പരാജയപ്പെടുത്താനല്ല സമസ്തയുടെ പ്രവര്‍ത്തനമെന്ന് മുസ്‌ലിം ലീഗിന് പരോക്ഷ മറുപടിയുമായി സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. വളരാന്‍ വേണ്ടി സുപ്രഭാതം നടത്തുന്ന മത്സരത്തില്‍ ചിലര്‍ക്ക് അസൂയ സ്വാഭാവികമെന്നും സുപ്രഭാതം പത്രം ഗള്‍ഫ് എഡിഷന്‍ ലോഞ്ചില്‍ സമസ്ത പ്രസിഡന്റ് പറഞ്ഞു. മുസ്‌ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും പ്രധാന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തില്ല. സുപ്രഭാതം ഗള്‍ഫില്‍ എത്തുന്ന ചടങ്ങ് ബഹിഷ്‌കരിച്ചവരെ ജനം ബഹിഷ്‌കരിക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്ത മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
അതേസമയം, നാട്ടിലെ വര്‍ക്കിങ് കമ്മിറ്റി യോഗം ചൂണ്ടിക്കാട്ടിയാണ് സാദിഖ് അലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പെടെ ലീഗ് നേതാക്കള്‍ വിട്ടുനിന്നത്. കോണ്‍ഗ്രസില്‍ നിന്ന് കെ മുരളീധരന്‍ മീഡിയ സെമിനാറില്‍ പങ്കെടുത്തു.
Post Your Comments