KeralaLatest NewsNews

വിവസ്ത്രയാക്കി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്ന യുവതിയുടെ പരാതി: കൗമരക്കാരനെ അറസ്റ്റ് ചെയ്ത് പൊലീസ്

കോഴിക്കോട്: വിവസ്ത്രയാക്കി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ യുവതിയുടെ പരാതിയിൽ കൗമാരക്കാരനെ പിടികൂടി പൊലീസ്. വയനാട് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് നടപടി. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിലാണ് യുവതി പരാതി നൽകിയത്. അന്വേഷണത്തിന് പിന്നാലെയാണ് പൊലീസ് നടപടി.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്ന് യുവതി ആരോപിക്കുന്നത്. സുഹൃത്തായ കൗമാരക്കാരനൊപ്പം ദേശീയ പാതയോടു ചേർന്ന് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു യുവതി. പിന്നീട് കൗമാരക്കാരൻ്റെ സുഹൃത്തുക്കളായ രണ്ട് പേര് കൂടി ഇവിടേക്ക് എത്തി. ഭക്ഷണം കഴിച്ച ശേഷം നാലു പേരും കൂടി കുന്നമംഗലം ഭാഗത്തുള്ള ഒരു വീട്ടിൽ എത്തി.

ഇവിടെ വച്ചാണ് കൗമാരക്കാരൻ നഗ്നയാക്കി ദൃശ്യങ്ങൾ പകർത്തിയതെന്നുമാണ് യുവതി പൊലീസിൽ പരാതി നൽകിയത്. കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് യുവതിയുടെ സുഹൃത്തായ കൗമാരക്കാരനെ അറസ്റ്റ് ചെയ്തു. കൗമാരക്കാരനെ പിന്നീട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയതായി മെഡിക്കൽ കോളേജ് പൊലീസ് അറിയിച്ചു.

മറ്റൊരു സംഭവത്തിൽ പോക്സോ കേസിൽ പിടികൂടി കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെട്ട പ്രതിയെ ഓടിച്ചിട്ട് പിടികൂടി. കോഴിക്കോട് പേരാമ്പ്ര പോലീസാണ് പ്രതിയെ അരക്കിലോമാറ്ററോളം ദൂരം പുറകേയോടി പിടികൂടിയത്. കാവുന്തറ മീത്തലെ പുതിയോട്ടിൽ അനസി(34)നെയാണ് പോക്സോ കേസിൽ പ്ലസ് ടു വിദ്യാർത്ഥിനിയുടെ പരാതിയിൽ പേരാമ്പ്ര പോലീസ് ഇൻസ്‌പെക്ടർ ജംഷീദിൻ്റെ നിർദ്ദേശപ്രകാരമായിരുന്നു നടപടി

shortlink

Related Articles

Post Your Comments

Related Articles


Back to top button