NewsGulfOman

ഒമാൻ : മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ ആരംഭിച്ചു

ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ വെച്ചാണ് ഈ മേള നടത്തുന്നത്

മസ്ക്കറ്റ് : 29-മത് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2025 ഏപ്രിൽ 23-ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2025 ഏപ്രിൽ 24 മുതൽ മസ്കറ്റ് അന്താരാഷ്ട്ര പുസ്തകമേളയിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

2025 മെയ് 2 വരെയാണ് 29-മത് മസ്കറ്റ് അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിക്കുന്നത്. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ വെച്ചാണ് ഈ മേള നടത്തുന്നത്. മുപ്പത്തഞ്ച് രാജ്യങ്ങളിൽ നിന്നുള്ള 674 പ്രസാധകർ ഇത്തവണത്തെ മസ്കറ്റ് അന്താരാഷ്ട്ര പുസ്തകമേളയിൽ പങ്കെടുക്കുന്നുണ്ട്. ഈ വർഷത്തെ മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയറിന്റെ പ്രധാന അതിഥിയായി നോർത്ത് അൽ ശർഖിയ ഗവർണറേറ്റിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

ഇക്കാരണത്താൽ നോർത്ത് അൽ ശർഖിയ ഗവർണറേറ്റിലെ ചരിത്രം, സാംസ്കാരിക പെരുമ, ശാസ്ത്രീയമായ സംഭാവനകൾ തുടങ്ങിയവ അടയാളപ്പെടുത്തുന്ന പരിപാടികളും, പ്രദർശനങ്ങളും അരങ്ങേറുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button