Latest NewsIndiaNews

പഹല്‍ഗാം ആക്രമണത്തില്‍ തന്റെ മകന് പങ്കുണ്ടെങ്കില്‍ നടപടിയെടുക്കണം : ഭീകരൻ ആദില്‍ ഹുസൈന്റെ മാതാവ്

ഭീകരാക്രമണത്തില്‍ പങ്കാളികളായ രണ്ട് പ്രാദേശിക ഭീകരരില്‍ ഒരാളാണ് ആദിൽ

ജമ്മു : പഹല്‍ഗാം ആക്രമണത്തില്‍ തന്റെ മകന് പങ്കുണ്ടെങ്കില്‍ നടപടിയെടുക്കണമെന്ന് ഭീകരൻ ആദില്‍ ഹുസൈന്റെ മാതാവ് ഷെഹസാദ. ജീവനോടെയുണ്ടെങ്കില്‍ മകന്‍ ഉടന്‍ കീഴടങ്ങണമെന്നും അവര്‍ പറഞ്ഞു.

‘മകനെ കുറിച്ച് എട്ട് വര്‍ഷമായി വിവരങ്ങള്‍ ഒന്നും അറിയില്ല. അവന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടാലും ഒന്നും പറയാനില്ല. ഭീകരാക്രമണവുമായി മകന് ബന്ധമുണ്ടെന്ന് കരുതുന്നില്ല. പങ്കുവ്യക്തമാക്കുന്ന എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ അവനെതിരെ നടപടി എടുക്കണം. കുടുംബം യാതൊരു തരത്തിലും ഭീകരാക്രമണത്തെ പിന്തുണയ്ക്കുന്നില്ല.’- ഷെഹസാദ വ്യക്തമാക്കി.

ഭീകരാക്രമണത്തില്‍ പങ്കാളികളായ രണ്ട് പ്രാദേശിക ഭീകരരില്‍ ഒരാള്‍ ആദിലാണെന്നാണ് സംശയിക്കുന്നത്. ആസിഫ് എന്നയാളാണ് മറ്റൊരാള്‍. ഇവരുടെ വീടുകള്‍ ഇന്നലെ അധികൃതര്‍ തകര്‍ക്കുകയായിരുന്നു. ഇരുവരും ഭീകര ഗ്രൂപ്പായ ലഷ്‌കര്‍-ഇ-ത്വയ്യിബയുമായി ബന്ധം പുലര്‍ത്തിയിരുന്നതായി നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button